---
title: "കണ്ണൂർ നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി റോഡ് ഉപരോധ സമരം നടത്തി"
english_title: "road blockade strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102171/road-blockade-strike"
published_at: "2023-03-09T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409a900cc8ba_Screenshot_2023-03-09-14-44-58-33_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി റോഡ് ഉപരോധ സമരം നടത്തി

> **Lead Summary:** **കണ്ണൂർ** നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കാത്തിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനീശ്വരൻ കോവിലിനടുത്ത് റോഡ് ഉപരോധ സമരം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഇ സജീവൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ പരിധിയിലെ, കണ്ണൂർ ടൗണിലുള്ള പൊട്ടിപൊളിഞ്ഞ റോഡുകൾ അടിയന്തിരമായി അറ്റകുറ്റ പണികൾ ചെയ്യുക, വ്യാപാരികളെയും പൊതു ജനങ്ങളെയും പൊടി തീറ്റിക്കുന്നത് അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് റോഡ് ഉപരോധ സമരം നടത്തിയത്.

## Article Content

**കണ്ണൂർ** നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കാത്തിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനീശ്വരൻ കോവിലിനടുത്ത് റോഡ് ഉപരോധ സമരം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഇ സജീവൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ പരിധിയിലെ, കണ്ണൂർ ടൗണിലുള്ള പൊട്ടിപൊളിഞ്ഞ റോഡുകൾ അടിയന്തിരമായി അറ്റകുറ്റ പണികൾ ചെയ്യുക, വ്യാപാരികളെയും പൊതു ജനങ്ങളെയും പൊടി തീറ്റിക്കുന്നത് അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് റോഡ് ഉപരോധ സമരം നടത്തിയത്.

കോർപറേഷന്റെ ഈ അനങ്ങാപ്പാറ നയത്തിനെതിരെ വ്യാപാരി വ്യവസായി സമിതി രണ്ടു തവണ കോർപറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. പൊടി പടലങ്ങൾ കാരണം ലക്ഷകണക്കിന് സാധനങ്ങൾ നശിച്ചു പോവുകയാണ്, പരിസരത്തുള്ള കച്ചവടം ചെയ്യുന്നവരും, പൊതു ജനങ്ങളും പൊടിശ്വസിച്ച് മാറാരോഗികൾ ആവുകയാണ്. ഇനിയും പരിഹാരമാവുന്നില്ലെങ്കിൽ വ്യാപാരി വ്യവസായി സമിതി കടുത്ത സമര രീതിയിലേക്ക് നീങ്ങുമെന്ന് ഉപരോധ സമരത്തിൽ പറഞ്ഞു.

ഏരിയ ജോയിന്റ് സെക്രട്ടറി എം ഉമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എച് പ്രദീപൻ, കെ പി അബ്ദുൾറഹ്മാൻ, ഷേർലി വിഷ്ണു, മേഖല ഭാരവാഹികൾ ആയ കുഞ്ഞു കുഞ്ഞൻ, പി. സിറാജ്, കെ രഞ്ജിത്ത്, അബ്ദുൽ റൗഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102171/road-blockade-strike)