---
title: "പുഴു മഴയിൽ വലഞ്ഞ ചൈന "
english_title: "Rain worms in china"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102172/rain-worms-in-china"
published_at: "2023-03-09T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409ae05f1962_FFuVUriWh_1256x620__1.jpg"
keywords: []
---

# പുഴു മഴയിൽ വലഞ്ഞ ചൈന 

> **Lead Summary:** ചൈനയിലെ പുഴുമഴ’യാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ലക്ഷക്കണക്കിന് പുഴുക്കളാണ് ഇങ്ങനെ മഴപോലെ പെയ്തിറങ്ങിയത്.

## Article Content

ചൈനയിലെ പുഴുമഴ’യാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ലക്ഷക്കണക്കിന് പുഴുക്കളാണ് ഇങ്ങനെ മഴപോലെ പെയ്തിറങ്ങിയത്.

ചെനയിലെ ബെയ്ജിങ്ങിലാണ് സംഭവം. റോഡിലും വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമൊക്കെ പുഴുക്കൾ പെയ്തിറങ്ങുകയുണ്ടായി പുഴുക്കളെ പേടിച്ച് ആളുകളോടെ കുട പിടിച്ച് നടക്കണമെന്നു വരെ അധികൃതർക്ക് മുന്നറിയിപ്പ് നൽകേണ്ടിവന്നു.

വിചിത്ര പ്രതിഭാസത്തിനു കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സമീപത്തെ പോപ്ലർ മരത്തിൽ നിന്ന് കാറ്റുവീശിയപ്പോൾ പറന്നെത്തിയതാകാം പുഴുക്കളെന്നാണ് ഒരു നിഗമനം. അതല്ല മേഖലയിൽ വീശിയടിച്ച് കാറ്റിനൊപ്പം 

ദൂരെയെവിടെ നിന്നെങ്കിലും പുഴുക്കൾ എത്തിയതാകാമെന്നാണ് മറ്റൊരു നിഗമനം. എന്തായാലും സംഭവത്ത കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ് 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102172/rain-worms-in-china)