---
title: "നവീകരിച്ച കണ്ണൂര്‍ റൂറല്‍ വനിതാസെല്‍ സ്റ്റേഷന്റെ ഉദ്ഘാടനം നടന്നു"
english_title: "The renovated Kannur Rural Vanitacell station was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102178/the-renovated-kannur-rural-vanitacell-station-was-inaugurated"
published_at: "2023-03-09T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409af5a86563_Screenshot_2023-03-09-15-25-46-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നവീകരിച്ച കണ്ണൂര്‍ റൂറല്‍ വനിതാസെല്‍ സ്റ്റേഷന്റെ ഉദ്ഘാടനം നടന്നു

> **Lead Summary:** **കണ്ണൂര്‍**: നവീകരിച്ച കണ്ണൂര്‍ റൂറല്‍ വനിതാസെല്‍ സ്റ്റേഷന്റെ ഉദ്ഘാടനം നടന്നു. എസ്.പി ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ പോലീസ് സ്റ്റേഷനോട് ചേര്‍ന്നാണ് വനിതാസെല്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തേ സി.ഐ ഓഫിസായും ട്രാഫിക്ക് യൂനിറ്റായും പ്രവർത്തിച്ച കെട്ടിടത്തിലാണ് വനിതാ സെൽ ആരംഭിച്ചിരുന്നത്.

## Article Content

**കണ്ണൂര്‍**: നവീകരിച്ച കണ്ണൂര്‍ റൂറല്‍ വനിതാസെല്‍ സ്റ്റേഷന്റെ ഉദ്ഘാടനം നടന്നു. എസ്.പി ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ പോലീസ് സ്റ്റേഷനോട് ചേര്‍ന്നാണ് വനിതാസെല്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തേ സി.ഐ ഓഫിസായും ട്രാഫിക്ക് യൂനിറ്റായും പ്രവർത്തിച്ച കെട്ടിടത്തിലാണ് വനിതാ സെൽ ആരംഭിച്ചിരുന്നത്.

ഇപ്പോൾ കെട്ടിടത്തിൻ്റെ അറ്റകുറ്റ പ്രവർത്തികൾ പൂർത്തിയാക്കി നവീകരിച്ചതോടെ പുതുമോടി കൈവന്നിരിക്കുകയാണ്.ബുധനാഴ്ച്ച നടന്ന ഉദ്ഘാടന ചടങ്ങിൽ ഡിവൈ.എസ്.പിമാരായ എം.പി.വിനോദ്, ടി.പി.രഞ്ജിത്ത്, വി.രമേശന്‍, കെ.വിനോദ്കുമാര്‍, സി.ഐ: എ.വി.ദിനേശന്‍, എസ്.ഐ യദുകൃഷ്ണന്‍, വനിതാ എസ്.ഐ ഖദീജ തുടങ്ങിയവർ സംബന്ധിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102178/the-renovated-kannur-rural-vanitacell-station-was-inaugurated)