---
title: "കല്ലോടി സെന്റ് ജോസഫ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും യാത്രയയപ്പ് സമ്മേളനവും നാളെ "
english_title: "Kallodi St. Joseph UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102199/kallodi-st-joseph-up-school"
published_at: "2023-03-09T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409c745a484f_IMG-20230309-WA0104.jpg"
keywords: []
---

# കല്ലോടി സെന്റ് ജോസഫ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും യാത്രയയപ്പ് സമ്മേളനവും നാളെ 

> **Lead Summary:** **കല്ലോടി**: സെന്റ് ജോസഫ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും സർവീസിൽ നിന്ന് വിരമിക്കുന്ന ലിസി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 'സുപഥം 2023 'എന്ന പേരിൽ നാളെ (10 ന് ) നടക്കും. നാളെ വൈകീട്ട് ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടന കർമ്മം നിർവ്വഹിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കല്ലോടി**: സെന്റ് ജോസഫ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും സർവീസിൽ നിന്ന് വിരമിക്കുന്ന ലിസി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 'സുപഥം 2023 'എന്ന പേരിൽ നാളെ (10 ന് ) നടക്കും. നാളെ വൈകീട്ട് ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടന കർമ്മം നിർവ്വഹിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി  നിർമ്മിച്ചസ്കൂൾമുറ്റം ഇന്റർലോക്ക് ചെയ്യൽ, ചിൽഡ്രൻസ് പാർക്ക് നിർമ്മാണം,സ്വന്തമായി ഒരു സ്കൂൾ ബസ് എന്നീ സ്വപ്ന പദ്ധതികകളുടെ ഉദ്ഘാടനമാണ് നാളെ നടക്കുന്നത്. വൈകീട്ട് 5.15നാണ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. പ്ലാറ്റിനം ജൂബിലിയുടെ സമാപനവും, വിരമിക്കുന്ന അധ്യാപികലിസി  ടീച്ചർക്കുള്ള യാത്രയയപ്പും ചടങ്ങിൽ നടക്കും.മാനന്തവാടി രൂപത സഹായ മെത്രാൻ  മാർ. അലക്സ് താരാമംഗലം അധ്യക്ഷത വഹിക്കും.

വിദ്യാർത്ഥികൾ രക്ഷിതാക്കൾ അധ്യാപകർ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്നൊരുക്കുന്ന വിവിധങ്ങളായ കലാവിരുന്നും വാർഷികത്തിൽ അരങ്ങേറുമെന്നും സംഘാടകർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ ബിജു മാവറ, പ്രധാന അധ്യാപകൻ സജി ജോൺ, പി.റ്റി. എ.പ്രസിഡൻ്റ് ജിനീഷ് ജോസഫ്, അധ്യാപകരായ ജീഷിൻ എം ജെ, സുനിൽ പന്നിക്കോട്ട് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102199/kallodi-st-joseph-up-school)