---
title: "വാഹനപരിശോധനയ്ക്കിടെ കഞ്ചാവും മാരകായുധങ്ങളുമായി ഒരാള്‍ പിടിയില്‍. "
english_title: "A man was arrested with ganja and deadly weapons during the vehicle search."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102240/a-man-was-arrested-with-ganja-and-deadly-weapons-during-the-vehicle-search"
published_at: "2023-03-09T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409fa0fef8a5_fsdgv.jpg"
keywords: []
---

# വാഹനപരിശോധനയ്ക്കിടെ കഞ്ചാവും മാരകായുധങ്ങളുമായി ഒരാള്‍ പിടിയില്‍. 

> **Lead Summary:** ആലപ്പുഴ: മാവേലിക്കരയില്‍ വാഹനപരിശോധനയ്ക്കിടെ കഞ്ചാവും മാരകായുധങ്ങളുമായി ഒരാള്‍ പിടിയില്‍. കന്നിമേല്‍ ഇടത്തറ സ്വദേശി മുഹമ്മദ് കുഞ്ഞ് എന്ന കൊച്ചുമോനാണ് എക്സൈസിന്‍റെ പിടിയിലായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. 67 പൊതികളിലായിട്ടാണ് ഇയാള്‍ വാഹനത്തില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വാഹനത്തില്‍ നിന്ന് എയര്‍ ഗണും കത്തിയുമുള്‍പ്പടെയുള്ള ആയുധങ്ങളും കണ്ടെത്തി. സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന നടത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

## Article Content

ആലപ്പുഴ: മാവേലിക്കരയില്‍ വാഹനപരിശോധനയ്ക്കിടെ കഞ്ചാവും മാരകായുധങ്ങളുമായി ഒരാള്‍ പിടിയില്‍. കന്നിമേല്‍ ഇടത്തറ സ്വദേശി മുഹമ്മദ് കുഞ്ഞ് എന്ന കൊച്ചുമോനാണ് എക്സൈസിന്‍റെ പിടിയിലായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. 67 പൊതികളിലായിട്ടാണ് ഇയാള്‍ വാഹനത്തില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വാഹനത്തില്‍ നിന്ന് എയര്‍ ഗണും കത്തിയുമുള്‍പ്പടെയുള്ള ആയുധങ്ങളും കണ്ടെത്തി. സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന നടത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102240/a-man-was-arrested-with-ganja-and-deadly-weapons-during-the-vehicle-search)