---
title: "കൃഷിയിടത്തിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരിക്ക്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102272/iritty"
published_at: "2023-03-10T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a801a576b6_FB_IMG_1678409604855.jpg"
keywords: []
---

# കൃഷിയിടത്തിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരിക്ക്

> **Lead Summary:**  **ഇരിട്ടി**: കൃഷിയിടത്തിൽ ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കടത്തുംകടവ് പുതുശ്ശേരിയിലെ മുണ്ടപ്ലാക്കൽ രവീന്ദ്രൻ നാണ്പരിക്ക് പറ്റിയത്. പുതുശ്ശേരിയിൽ വീടിനു സമീപത്തെ കൃഷിയിടത്തിൽ വെച്ചാണ് രവീന്ദ്രനെ കാട്ടുപന്നി ആക്രമിക്കുന്നത്. കാൽമുട്ടിന് പരിക്കേറ്റ രവീന്ദ്രനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശം കൂടിയാണ്.

## Article Content

 **ഇരിട്ടി**: കൃഷിയിടത്തിൽ ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കടത്തുംകടവ് പുതുശ്ശേരിയിലെ മുണ്ടപ്ലാക്കൽ രവീന്ദ്രൻ നാണ്പരിക്ക് പറ്റിയത്. പുതുശ്ശേരിയിൽ വീടിനു സമീപത്തെ കൃഷിയിടത്തിൽ വെച്ചാണ് രവീന്ദ്രനെ കാട്ടുപന്നി ആക്രമിക്കുന്നത്. കാൽമുട്ടിന് പരിക്കേറ്റ രവീന്ദ്രനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശം കൂടിയാണ്.

കൃഷി വകുപ്പിൽ നിന്ന് വിരമിച്ച രവീന്ദ്രൻ മറ്റ് കൃഷിയുമായി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ്. വാഴത്തോട്ടത്തിൽ വച്ച് രവീന്ദ്രന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രവീന്ദ്രനെ ആംബുലൻസിൽ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102272/iritty)