---
title: "കുടക് കുഞ്ചില പൈനാരി മഖാം ഉറൂസിന് ഇന്ന് തുടക്കം"
english_title: "Kudakil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102301/kudakil"
published_at: "2023-03-10T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ac73833b23_IMG-20230309-WA0000.jpg"
keywords: []
---

# കുടക് കുഞ്ചില പൈനാരി മഖാം ഉറൂസിന് ഇന്ന് തുടക്കം

> **Lead Summary:** **ഇരിട്ടി**: കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ കുഞ്ചില പൈനാരി മഖാം ഉറൂസിന് ഇന്ന് തുടക്കമാവും. ഉച്ചക്ക് രണ്ടിന് മഹല്ല് ജമാഅത്ത് പ്രസിഡൻ്റ് എം.എ. ഷൗക്കത്ത് പതാക ഉയർത്തും. രാത്രി 8.30 ന് മഹല്ല് ഖത്തീബ് നിസാർ അഹ്സനി കക്കിടിപ്പുറം ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്യും.

## Article Content

**ഇരിട്ടി**: കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ കുഞ്ചില പൈനാരി മഖാം ഉറൂസിന് ഇന്ന് തുടക്കമാവും. ഉച്ചക്ക് രണ്ടിന് മഹല്ല് ജമാഅത്ത് പ്രസിഡൻ്റ് എം.എ. ഷൗക്കത്ത് പതാക ഉയർത്തും. രാത്രി 8.30 ന് മഹല്ല് ഖത്തീബ് നിസാർ അഹ്സനി കക്കിടിപ്പുറം ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്യും.

ഡോ. ഫാറൂഖ് നഈമി മുഖ്യ പ്രഭാക്ഷണം നടത്തും.11 ന് ആഷിക്ക് ദാരിമി ആലപ്പുഴയുടെ പ്രഭാഷണം, 12 ന് രാത്രി 8 ന് സ്വാദിഖ് ഫാളിലി നേതൃത്വം നൽകുന്ന ബുർദ്ദാ മജ് ലിസ്, 13 ന് ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന മതസൗഹാർദ്ദ സമ്മേളനം സയ്യിദ് ശിഹാബുദ്ദിൻ അൽ ഹൈദ്രോസി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് കർണ്ണാടക സംസ്ഥാന പ്രസിഡൻ്റ് റഷീദ് സൈനികക്കിഞ്ചെ മുഖ്യ പ്രഭാക്ഷണം നടത്തും. വൈകുന്നേരം 4 ന് അന്നദാനം, രാത്രി 8 ന് നവാസ് മനാന്നിയുടെ പ്രഭാഷണം.14 ന് ഹാഫിള് ഇ.പി. അബൂബക്കർ അൽ ഖാസിമി, 15 ന് മുസ്ഥഫ സഖാഫി തെന്നല എന്നിവർ പ്രഭാഷണം നടത്തും. സമാപന ദിവസമായ 16ന് രാത്രി 8 ന് നടക്കുന്ന സ്വലാത്ത് മജ്ലിസിന് ശൈഖുന പാണമ്പള്ളി അബ്ദുള്ള ഉസ്താദ് നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ പി.എം. അബ്ദുൾ അസീസ്, നിസാർ അഹ്സനി കക്കിടിപ്പുറം, എം.എ. ഷൗക്കത്തലി, വി.എം. ഉസ്മാൻ, പി.എം. മൂസ്സ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102301/kudakil)