---
title: "2.040 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി"
english_title: "Three people were arrested with ganja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102304/three-people-were-arrested-with-ganja"
published_at: "2023-03-10T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640acdd4c561a_IMG-20230310-WA0065.jpg"
keywords: []
---

# 2.040 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി

> **Lead Summary:** **പടിഞ്ഞാറത്തറ**: പടിഞ്ഞാറത്തറ എസ് ഐ പി.എന്‍ മുരളീധരനും സംഘവും കാപ്പുണ്ടിക്കല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 2.040 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി. നിരവധി കേസുകളിലെ പ്രതിയായ കല്‍പ്പറ്റ പെരുന്തട്ട മണ്ഡേപുരം വീട്ടില്‍ മുനിയന്‍ എന്ന എം.പി നിയാസ്, മാനന്തവാടി അമ്പുകുത്തി സജ്‌ന മന്‍സില്‍ എ ഷറഫു , കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപാറ കുന്നുമ്മല്‍ വീട്ടില്‍ ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**പടിഞ്ഞാറത്തറ**: പടിഞ്ഞാറത്തറ എസ് ഐ പി.എന്‍ മുരളീധരനും സംഘവും കാപ്പുണ്ടിക്കല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 2.040 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി. നിരവധി കേസുകളിലെ പ്രതിയായ കല്‍പ്പറ്റ പെരുന്തട്ട മണ്ഡേപുരം വീട്ടില്‍ മുനിയന്‍ എന്ന എം.പി നിയാസ്, മാനന്തവാടി അമ്പുകുത്തി സജ്‌ന മന്‍സില്‍ എ ഷറഫു , കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപാറ കുന്നുമ്മല്‍ വീട്ടില്‍ ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്.

വില്‍പ്പനക്കായി ചെറിയ പാക്കറ്റുകളാക്കി സൂക്ഷിച്ച നൂറോളം കഞ്ചാവ് പൊതികളടക്കം 2.040 കി.ഗ്രാം കഞ്ചാവാണ് പിടിച്ചത്. കഞ്ചാവ് വിറ്റ് കിട്ടിയ വകയായുള്ള രണ്ടായിരത്തോളം രൂപയും പിടികൂടി. സി പി ഒ മാരായ അനില്‍കുമാര്‍, എ.പി സജീര്‍, കരുണാകരന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102304/three-people-were-arrested-with-ganja)