---
title: "ജില്ലകളിൽ സൂര്യാഘാതത്തിന് സാധ്യത : കേരളം ചുട്ടുപൊള്ളുന്നു"
english_title: "Probability of sunburn in districts: Kerala gets scorched"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102327/probability-of-sunburn-in-districts-kerala-gets-scorched"
published_at: "2023-03-10T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ae572085e5_IMG-20230310-WA0083.jpg"
keywords: []
---

# ജില്ലകളിൽ സൂര്യാഘാതത്തിന് സാധ്യത : കേരളം ചുട്ടുപൊള്ളുന്നു

> **Lead Summary:** **തിരുവനന്തപുരം: **കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത നിലനിൽക്കുകയാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്. അന്തരീക്ഷ താപനിലയും ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയിൽ അടയാളപ്പെടുത്തുന്നത്.

## Article Content

**തിരുവനന്തപുരം: **കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത നിലനിൽക്കുകയാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്. അന്തരീക്ഷ താപനിലയും ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയിൽ അടയാളപ്പെടുത്തുന്നത്.

ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ഇനി മുതൽ എല്ലാ ദിവസവും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102327/probability-of-sunburn-in-districts-kerala-gets-scorched)