---
title: "കറുപ്പിനോടുള്ള വെറുപ്പ് ഹയർ സെക്കണ്ടറി ഒന്നാം വർഷ ചോദ്യപപ്പറിലും"
english_title: "Black ink question papper"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102338/black-ink-question-papper"
published_at: "2023-03-10T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640af10a5882e_IMG-20230310-WA0091.jpg"
keywords: []
---

# കറുപ്പിനോടുള്ള വെറുപ്പ് ഹയർ സെക്കണ്ടറി ഒന്നാം വർഷ ചോദ്യപപ്പറിലും

> **Lead Summary:**  ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 10 ന് ആരംഭിച്ചിരിക്കെ ചോദ്യപേപ്പർ പാക്കറ്റ് പൊട്ടിച്ച അധ്യാപകരും , ചോദ്യപേപ്പർ കിട്ടിയ കുട്ടികളും അക്ഷരാർത്ഥത്തിൽ ഞെട്ടി. ചോദ്യങ്ങൾ അച്ചടിച്ചിരിക്കുന്നത് ചുവന്ന മഷിയിൽ ചോദ്യങ്ങൾ വ്യക്തമായി വായിക്കാനുള്ള സൗകര്യം പരിഗണിച്ച് കാലങ്ങളായി പൊതുപരീക്ഷകളുടെ ചോദ്യപേപ്പർ കറുപ്പ് മഷിയിലാണ് അച്ചടിക്കാറുള്ളത്. കളർ ബ്ലൈന്റ് നസ് ഉള്ള വിദ്യാർത്ഥികൾക്കും വായിക്കത്തക്ക രീതിയിൽ കറുത്ത കളറിലാണ് ചോദ്യ പേപ്പർ തയ്യാറാക്കി വരുന്നത് ഇത്തവണ ചോദ്യപേപ്പർ ചുവപ്പ് മഷിയിൽ അച്ചടിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് എന്തടിസ്ഥാനത്തിലാണ് എടുത്തതെന്ന കാര്യം അവ്യക്തമാണ്. അധ്യാപക സംഘടനകളോട് ആലോചിക്കാതെ, അതീവ രഹസ്യമായി നടപ്പിലാക്കിയ നിറംമാറ്റം, കേരളത്തിൽ നടമാടുന്ന ചുവപ്പ് വത്കരണത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പിലാക്കി ഹയർ സെക്കണ്ടറി മേഖല കലുഷിതമാക്കാനുള്ള തീരുമാനം പിൻവലിക്കണം. എല്ലാത്തരം വിദ്യാർത്ഥികളേയും പരിഗണിച്ച് ചോദ്യ പേപ്പർ കറുത്ത കളറിൽ തന്നെ പ്രിന്റ് ചെയ്യണമെന്ന് എ എച്ച് എസ് ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുൻവർഷങ്ങളിലും ഒരേസമയം ഒന്നും രണ്ടും വർഷ പരീക്ഷകൾ നടന്നപ്പോൾ ഉണ്ടാകാത്ത പ്രശ്നത്തിന്റെ പേരിൽ ഇപ്പോൾ ചോദ്യങ്ങളുടെ നിറം മാറ്റിയതിന് ന്യായീകരണമില്ലെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ പറയുന്നത്.

## Article Content

 ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 10 ന് ആരംഭിച്ചിരിക്കെ ചോദ്യപേപ്പർ പാക്കറ്റ് പൊട്ടിച്ച അധ്യാപകരും , ചോദ്യപേപ്പർ കിട്ടിയ കുട്ടികളും അക്ഷരാർത്ഥത്തിൽ ഞെട്ടി. ചോദ്യങ്ങൾ അച്ചടിച്ചിരിക്കുന്നത് ചുവന്ന മഷിയിൽ ചോദ്യങ്ങൾ വ്യക്തമായി വായിക്കാനുള്ള സൗകര്യം പരിഗണിച്ച് കാലങ്ങളായി പൊതുപരീക്ഷകളുടെ ചോദ്യപേപ്പർ കറുപ്പ് മഷിയിലാണ് അച്ചടിക്കാറുള്ളത്. കളർ ബ്ലൈന്റ് നസ് ഉള്ള വിദ്യാർത്ഥികൾക്കും വായിക്കത്തക്ക രീതിയിൽ കറുത്ത കളറിലാണ് ചോദ്യ പേപ്പർ തയ്യാറാക്കി വരുന്നത് ഇത്തവണ ചോദ്യപേപ്പർ ചുവപ്പ് മഷിയിൽ അച്ചടിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് എന്തടിസ്ഥാനത്തിലാണ് എടുത്തതെന്ന കാര്യം അവ്യക്തമാണ്. അധ്യാപക സംഘടനകളോട് ആലോചിക്കാതെ, അതീവ രഹസ്യമായി നടപ്പിലാക്കിയ നിറംമാറ്റം, കേരളത്തിൽ നടമാടുന്ന ചുവപ്പ് വത്കരണത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പിലാക്കി ഹയർ സെക്കണ്ടറി മേഖല കലുഷിതമാക്കാനുള്ള തീരുമാനം പിൻവലിക്കണം. എല്ലാത്തരം വിദ്യാർത്ഥികളേയും പരിഗണിച്ച് ചോദ്യ പേപ്പർ കറുത്ത കളറിൽ തന്നെ പ്രിന്റ് ചെയ്യണമെന്ന് എ എച്ച് എസ് ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുൻവർഷങ്ങളിലും ഒരേസമയം ഒന്നും രണ്ടും വർഷ പരീക്ഷകൾ നടന്നപ്പോൾ ഉണ്ടാകാത്ത പ്രശ്നത്തിന്റെ പേരിൽ ഇപ്പോൾ ചോദ്യങ്ങളുടെ നിറം മാറ്റിയതിന് ന്യായീകരണമില്ലെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102338/black-ink-question-papper)