---
title: "ഇന്ത്യക്ക് പുതിയ സാധ്യതകൾ; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ"
english_title: "New possibilities for India; Union Minister Rajiv Chandrasekhar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10234/New-possibilities-for-India;Union-Minister-Rajiv-Chandrasekhar"
published_at: "2021-11-12T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e15ad2843a_IMG-20211112-WA0019.jpg"
keywords: []
---

# ഇന്ത്യക്ക് പുതിയ സാധ്യതകൾ; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

> **Lead Summary:** കൊച്ചി: കൊവിഡിന്റെ 19 മാസത്തെ അടച്ചിടൽ ഇന്ത്യക്ക് മുന്നിൽ പുതിയ സാധ്യത തുറക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നൈപുണ്യ തൊഴിൽ പരിശീലന൦ കിട്ടിയ വർക്ക് ആഗോള സാധ്യത തുറക്കു‌കയാണ്. ജൻ ശിക്ഷൻ സൻസ്ഥാൻ പോലെ തൊഴിൽ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും രജീവ് ചന്ദ്രശേഖർ കൊച്ചിയിൽ പറഞ്ഞു. എറണാകുളം ജൻ ശിക്ഷൻ സൻസ്ഥാൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി രജീവ് ചന്ദ്രശേഖർ

## Article Content

കൊച്ചി: കൊവിഡിന്റെ 19 മാസത്തെ അടച്ചിടൽ ഇന്ത്യക്ക് മുന്നിൽ പുതിയ സാധ്യത തുറക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നൈപുണ്യ തൊഴിൽ പരിശീലന൦ കിട്ടിയ വർക്ക് ആഗോള സാധ്യത തുറക്കു‌കയാണ്. ജൻ ശിക്ഷൻ സൻസ്ഥാൻ പോലെ തൊഴിൽ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും രജീവ് ചന്ദ്രശേഖർ കൊച്ചിയിൽ പറഞ്ഞു. എറണാകുളം ജൻ ശിക്ഷൻ സൻസ്ഥാൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി രജീവ് ചന്ദ്രശേഖർ

കേരള സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൊച്ചി ഹൈടെക്ക് പാർക്കിലെ സംരംഭകരെ കാണും. കളമശ്ശേരി മേക്കേഴ്സ് വില്ലേജിൽ കേന്ദ്ര ഐടി മന്ത്രിയെത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് സംരംഭകരും ഉറ്റു നോക്കുന്നത്. കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്തും നാളെ ഉച്ചയ്ക്ക് ശേഷം മന്ത്രിയെത്തും. തുടർന്ന് സി എം എഫ് ആർ ഐൽ നടക്കുന്ന യോഗത്തിൽ കൊച്ചിയിലെ വിവിധ സ്ഥാപന മേധാവികൾ, സാമ്പത്തിക  വിദഗ്ധർ, വ്യവസായികൾ, സംരംഭകർ തുടങ്ങിയവരുമായി രാജ്യത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി സംബന്ധിച്ച് മന്ത്രി ആശയങ്ങൾ പങ്കുവെയ്ക്കും.ഇതിന് ശേഷം കൊച്ചിയിൽ നിന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10234/New-possibilities-for-India;Union-Minister-Rajiv-Chandrasekhar)