---
title: "ഈ ​വ​ർ​ഷം ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് മ​ല​യാ​ളി​ക​ൾ​ക്ക്​ അ​വ​സ​രം കു​റ​യും"
english_title: "This year for Hajj pilgrimage; Malayalis will have fewer opportunities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102342/this-year-for-hajj-pilgrimage-malayalis-will-have-fewer-opportunities"
published_at: "2023-03-10T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640af52f735f2_IMG-20230310-WA0091.jpg"
keywords: []
---

# ഈ ​വ​ർ​ഷം ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് മ​ല​യാ​ളി​ക​ൾ​ക്ക്​ അ​വ​സ​രം കു​റ​യും

> **Lead Summary:** ** മ​സ്ക​റ്റ്**: ഈ ​വ​ർ​ഷം ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് വി​ദേ​ശി​ക​ളു​ടെ ക്വോ​ട്ട കു​റ​ഞ്ഞ​ത് മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ളു​ടെ ഹ​ജ്ജ് യാ​ത്ര സ്വ​പ്നം പൊ​ലി​യും. ഒ​മാ​നി​ൽ​നി​ന്ന് 14,000 പേ​ർ​ക്ക് ഹ​ജ്ജി​ന് പോ​വാ​ൻ ക്വോ​ട്ട അ​നു​വ​ദി​ച്ചെ​ങ്കി​ലും 500 വി​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക. മൊ​ത്തം ഹ​ജ്ജ് ക്വോ​ട്ട​യു​ടെ 3.5 ശ​ത​മാ​നം മാ​ത്ര​മാ​ണി​ത്. ഇ​തി​ൽ ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ക്കാ​രും ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നാ​ൽ മ​ല​യാ​ളി​ക​ളു​ടെ അ​വ​സ​രം തീ​രെ കു​റ​വാ​യി​രി​ക്കും. ഇ​തി​നാ​ൽ ഒ​മാ​നി​ലെ പ​കു​തി​യോ​ളം വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ൽ പോ​യി ഹ​ജ്ജി​ന് പോ​വേ​ണ്ടി വ​രും.

## Article Content

** മ​സ്ക​റ്റ്**: ഈ ​വ​ർ​ഷം ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് വി​ദേ​ശി​ക​ളു​ടെ ക്വോ​ട്ട കു​റ​ഞ്ഞ​ത് മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ളു​ടെ ഹ​ജ്ജ് യാ​ത്ര സ്വ​പ്നം പൊ​ലി​യും. ഒ​മാ​നി​ൽ​നി​ന്ന് 14,000 പേ​ർ​ക്ക് ഹ​ജ്ജി​ന് പോ​വാ​ൻ ക്വോ​ട്ട അ​നു​വ​ദി​ച്ചെ​ങ്കി​ലും 500 വി​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക. മൊ​ത്തം ഹ​ജ്ജ് ക്വോ​ട്ട​യു​ടെ 3.5 ശ​ത​മാ​നം മാ​ത്ര​മാ​ണി​ത്. ഇ​തി​ൽ ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ക്കാ​രും ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നാ​ൽ മ​ല​യാ​ളി​ക​ളു​ടെ അ​വ​സ​രം തീ​രെ കു​റ​വാ​യി​രി​ക്കും. ഇ​തി​നാ​ൽ ഒ​മാ​നി​ലെ പ​കു​തി​യോ​ളം വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ൽ പോ​യി ഹ​ജ്ജി​ന് പോ​വേ​ണ്ടി വ​രും.

നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ മ​ല​യാ​ളി​ക​ൾ​ക്ക് ഈ ​വ​ർ​ഷ​വും ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ക്കി​ല്ല. നാ​ട്ടി​ൽ​പോ​യി ഹ​ജ്ജി​ന് പോ​വു​ക മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി. ഒ​മാ​നി​ൽ​നി​ന്ന് ഹ​ജ്ജി​ന് പോ​വു​ന്ന​വ​ർ​ക്ക് യാ​ത്ര​യും മ​റ്റും ഏ​റെ സൗ​ക​ര്യ​ക​ര​മാ​ണ്. 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഹ​ജ്ജി​ന് പോ​യി തി​രി​ച്ചെ​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യും. ഇ​പ്പോ​ൾ ഒ​മാ​ൻ-​സൗ​ദി റോ​ഡ് നി​ല​വി​ൽ വ​ന്ന​ത് ഒ​മാ​നി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് യാ​ത്ര കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ക്കി​യി​ട്ടു​ണ്ട്.

ഒ​രു​കാ​ല​ത്ത് നാ​ട്ടി​ൽ​നി​ന്ന് കു​ടും​ബ​ങ്ങ​ളെ കൊ​ണ്ടു​വ​ന്ന് ഒ​മാ​നി​ൽ​നി​ന്ന് കു​ടും​ബ​ത്തോ​ടൊ​പ്പം ഹ​ജ്ജി​ന് പോ​യ​വ​രും നി​ര​വ​ധി​യാ​ണ്. വി​ദേ​ശി​ക​ളു​ടെ ഹ​ജ്ജ് ക്വോ​ട്ട കു​റ​ഞ്ഞ​തോ​ടെ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഒ​മാ​നി​ൽ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രെ ഹ​ജ്ജി​ന് കൊ​ണ്ടു​പോ​വാ​റു​ള്ള സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും വീ​ണ്ടും പി​ന്മാ​റി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ഹ​ജ്ജി​ന്റെ ക്വോ​ട്ട വ​ർ​ധി​ക്കു​മെ​ന്നും വി​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും ചി​ല പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഹ​ജ്ജ് സേ​വ​ന​ങ്ങ​ൾ ഈ ​വ​ർ​ഷം ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യി​ട്ടി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102342/this-year-for-hajj-pilgrimage-malayalis-will-have-fewer-opportunities)