---
title: "വൈറൽ ​ഗാനം കച്ച ബദാം ​ഗായകന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം  താമസം വാടക വീട്ടിൽ , വീണ്ടും കടലവിൽപ്പനയ്ക്ക ബുഭൻ"
english_title: "Kachabadam viral song "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102354/kachabadam-viral-song"
published_at: "2023-03-10T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640afe139c9c4_images_(14).jpeg"
keywords: []
---

# വൈറൽ ​ഗാനം കച്ച ബദാം ​ഗായകന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം  താമസം വാടക വീട്ടിൽ , വീണ്ടും കടലവിൽപ്പനയ്ക്ക ബുഭൻ

> **Lead Summary:** കച്ച ബദാം എന്ന ​ഗാനം സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. മില്ല്യൺസോളം റീൽസാണ് ആ ​ഗാനത്തിന് ഇൻസ്റ്റ​ഗ്രാമിൽ നിന്ന് മാത്രം ലഭിച്ചത്. നെറ്റിസൺസ് മുഴുവൻ ആ ​ഗാനത്തിന് പിന്നാലെയായിരുന്നു. ട്രെൻഡിം​ഗ് റീൽസിൽ ഒന്നാമതായിരുന്നു ആ ​ഗാനം. ​ഗാനത്തോടൊപ്പം തന്നെ വൈറലായി അതിന്റെ ഉപജ്ഞാതാവ് ഭുബൻ ബദ്യകറും. എന്നാൽ ഇപ്പോൾ ആവേശങ്ങളെല്ലാം കെട്ടടങ്ങിയപ്പോൾ ഭുബൻ ബദ്യകറിന് എന്ത് സംഭവിച്ചു എന്നതും ചോദ്യമാണ്. 

## Article Content

കച്ച ബദാം എന്ന ​ഗാനം സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. മില്ല്യൺസോളം റീൽസാണ് ആ ​ഗാനത്തിന് ഇൻസ്റ്റ​ഗ്രാമിൽ നിന്ന് മാത്രം ലഭിച്ചത്. നെറ്റിസൺസ് മുഴുവൻ ആ ​ഗാനത്തിന് പിന്നാലെയായിരുന്നു. ട്രെൻഡിം​ഗ് റീൽസിൽ ഒന്നാമതായിരുന്നു ആ ​ഗാനം. ​ഗാനത്തോടൊപ്പം തന്നെ വൈറലായി അതിന്റെ ഉപജ്ഞാതാവ് ഭുബൻ ബദ്യകറും. എന്നാൽ ഇപ്പോൾ ആവേശങ്ങളെല്ലാം കെട്ടടങ്ങിയപ്പോൾ ഭുബൻ ബദ്യകറിന് എന്ത് സംഭവിച്ചു എന്നതും ചോദ്യമാണ്. 

ഹൃദയസ്പർശിയായ ഒരു ഗാനത്തിന് ഒരു സാധാരണക്കാരനെ താരമാക്കാൻ കഴിയും. കടല വിൽക്കാൻ കച്ച ബദാം പാടിയിരുന്ന കടല വിൽപനക്കാരനായ ഭുബൻ ബദ്യകറിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. കടല വിൽപ്പനയ്ക്കായി ഭുബൻ ബദ്യകർ ഒരു ​ഗാനം ഉണ്ടാക്കുകയും കടല വിൽപ്പനയ്ക്കിടെ ആ ​ഗാനം നീട്ടി പാടുകയും ചെയ്യും.

ഒരിക്കൽ ആരോ ഈ ​ഗാനം റെക്കോർഡ് ചെയ്യുകയും ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു, കച്ചബദാം വൈറലായി മാറി. റാപ്പർ ബാദ്ഷായ്‌ക്കൊപ്പം ഭുബൻ ബദ്യകർ ഒരു ഗാവും പാടി. പശ്ചിമ ബംഗാൾ പോലീസ് പോലും അദ്ദേഹത്തെ അഭിനന്ദിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എന്തിന് ഏറെ പറയുന്നു വളർത്തു മൃ​ഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് പോലും ഇൻസ്റ്റ​ഗ്രാം റീലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സോഷ്യമീഡിയ തുറന്നാ4ൽ എവിടെയും കച്ചാ ബദാം എന്ന തരം​ഗമായിരുന്നു കുറച്ച് മാസങ്ങൾ മുമ്പ് വരെ സെലിബ്രേറ്റികൾ പോലും ആ ​ഗാനം ഏറ്റെടുത്തു. ഭൂപൻ ഭാഡ്യാകർ തന്റെ ബൈക്കിന്റെ പിന്നിൽ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വിൽപ്പനക്കെത്തുമ്പോൾ അവിടെ ആളുകളെ ആകർഷിക്കാൻ വേണ്ടി പാടുന്ന ഗാനമായിരുന്നു ''കച്ചാ ബദാം..''. ഭൂപന്റെ ഗാനം ഏക്താര എന്ന യൂട്യൂബ് ചാനലാണ് ആദ്യം പുറത്തു വിടുന്നത്. ഈ ഗാനം ഗായകൻ നസ്മു റീച്ചറ്റ് പിന്നീട് പുതിയ വേർഷനിൽ പുറത്തിറക്കി. ഇതിന്റെ നൃത്തച്ചുവടുകൾ കൂടി പുറത്തിറങ്ങിയതോടെ ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും 'കച്ചാ ബദാം ട്രെൻഡാവുകയായിരുന്നു.

എന്നാൽ ഒരു രാത്രി ഇരുട്ടി വെളുക്കുവോളം സമയം പോലെ മാത്രമായി ഭുബൻ ബിദ്യകറിന്റെ പ്രശസ്തി. കച്ചാ ബദാം വൈറലായി ഒരു വർഷത്തിന് ശേഷമിപ്പോൾ ഭുബൻ ബദ്യാകർ സഹായത്തിനായി നിലവിളിക്കുന്നു. അദ്ദേഹത്തെ ജനപ്രിയനാക്കിയതും സ്വന്തമായി വീടുണ്ടാക്കിയതുമായ ഗാനം തന്നെ അദ്ദേഹം സ്വന്തം ഗ്രാമത്തിൽ നിന്ന് പുറത്തുപോകാൻ കാരണമായി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അയാളിപ്പോൾ പാടുപെടുകയാണ്.

> "ഞാൻ എന്റെ ഗ്രാമം വിട്ടിട്ട് മാസങ്ങളായി. ഞാൻ ദുബ്രജ്പൂരിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു. എല്ലാ മാസവും ധാരാളം പണം വാടകയ്ക്ക് പോകുന്നു. അതേസമയം സമ്പാദ്യം എവിടെനിന്നും നടക്കുന്നില്ല. ഇത് എത്ര കാലത്തേക്ക് എനിക്കറിയില്ല. ഗ്രാമത്തിൽ പുതിയൊരു വീട് പണിതു.പക്ഷെ ആ വീട്ടിൽ താമസിക്കാൻ കഴിയുന്നില്ല.കച്ച ബാദം എന്ന ഗാനമാണ് എന്നെ ജനപ്രിയനാക്കിയത്.എന്നാൽ ഇപ്പോൾ ആ പാട്ട് കാരണം ഞാൻ അവിടെ നിന്നും അകന്നു. എന്റെ വീട്,” ഭുബൻ ബിദ്യകർ ഒരു അഭിമുഖത്തിൽ പറഞ്ഞു.

>  തന്നെ കബളിപ്പിച്ച് പകർപ്പവകാശം ആരോ തട്ടിയെടുത്തെന്ന് ഭുബൻ പറയുന്നു.. ഇന്ത്യൻ പെർഫോമിംഗ് റൈറ്റ് സൊസൈറ്റി ലിമിറ്റഡ് എന്ന പേരിൽ ബിർഭം ആസ്ഥാനമായുള്ള ഒരു കമ്പനിയും അതിന്റെ ഉടമയും തന്നെ കബളിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. യൂട്യൂബിൽ തന്റെ പാട്ട് ഷെയർ ചെയ്തുവെന്നാരോപിച്ച് അവർ മൂന്ന് ലക്ഷം രൂപ നൽകി. തന്റെ പകർപ്പവകാശം വിറ്റ ഒരു പേപ്പറിലാണ് താൻ ഒപ്പിട്ട് നൽകിയതെന്ന് ഭുബൻ അറിഞ്ഞിരുന്നില്ല. "എനിക്ക് വിദ്യാഭ്യാസമില്ല, എനിക്ക് ഇംഗ്ലീഷ് വായിക്കാൻ പോലും അറിയില്ല. ഇപ്പോൾ അവർ എന്നോട് പറയുന്നു, അവർ എന്റെ പാട്ട് വാങ്ങിയെന്ന്. എനിക്ക് ഇപ്പോൾ അവരെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയില്ല." പകർപ്പവകാശ ലംഘനം കാരണം, ഭുബൻ ബിദ്യകറിന് പാട്ടുകൾ പാടാനും ഓൺലൈനിൽ അപ്‌ലോഡ് ചെയ്യാനും പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല ഒരിക്കൽ ലോകത്തോട് മുഴുവൻ മാപ്പ് പറ‍്ഞ് ഭുബൻ രം​ഗത്ത് എത്തിയിരുന്നു. താൻ സെലിബ്രിറ്റിയെന്ന് കരുതിയതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും. പാട്ട് വൈറൽ ആയതോടെ താൻ സെലിബ്രിറ്റി ആണെന്നു സ്വയം കരുതിയെന്നും. എന്നാൽ അതിൽ താൻ ഇപ്പോൾ മാപ്പ് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ വഴിയോരങ്ങളിൽ ബദാം വിൽപന നടത്തിയിരുന്ന ഭൂപന്റെ പാട്ട് വൈറലാകുകയും അദ്ദേഹം സ്‌ക്രീനിൽ പ്രത്യക്ഷപെടുകയും ചെയ്തതോടെ താൻ സെലിബ്രിറ്റിയാണെന്ന് സ്വയം പ്രഖ്യാപിച്ച് ഭൂപൻ തന്നെയാണ് രംഗത്തെത്തിയത്. തുടർന്ന് താൻ ഇനി ബദാം വിൽപ്പനയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

കച്ച ബദാം ഹിറ്റായതോടെ ഗ്രാമത്തിലുള്ളവർ അദ്ദേഹത്തോട് പണം ചോദിക്കുക പതിവായി. ഭുബൻ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തും. ഭുബന് തന്റെ വീട് വിട്ട് കുടുംബത്തോടൊപ്പം ഒളിച്ചോടേണ്ട അവസ്ഥയിലേക്ക് ഈ കൊള്ളയടി വിളികൾ വർദ്ധിച്ചു. ഇപ്പോൾ വാടക വീട്ടിലാണ് താമസം. അതേസമയം വിഷയത്തിൽ ഗോപാൽ എന്ന വ്യക്തിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കരാറിന്റെ പേപ്പറുകളുമായി ഭുബനെ പലതവണ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും അവൻ വന്നില്ലെന്ന് ദുബ്രജ്പൂർ പോലീസ് സ്റ്റേഷനിലെ ഓഫീസർ പറഞ്ഞു. അതിന് ശേഷമേ അന്വേഷണം തുടങ്ങാനാകൂ എന്നും പോലീസുക്കാർ പറയുന്നു. 

തന്റെ പുതിയ പ്രശസ്തി ഗ്രാമത്തിൽ അറിഞ്ഞപ്പോൾ മുതൽ താൻ കടല വിൽക്കാൻ പോകുന്നത് നിർത്തിയെന്ന് ഭുബൻ പറയുന്നു. ‘ആരെങ്കിലും എന്നെ തട്ടിക്കൊണ്ടുപോകാതിരിക്കാൻ പുറത്ത് പോകരുതെന്ന് എന്റെ അയൽക്കാർ എന്നോട് പറഞ്ഞു. ഇപ്പോൾ ഞാൻ ഇവിടെയുണ്ട്, നിങ്ങളിൽ ഒരാളാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കലാകാരനായി തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനിപ്പോൾ ഒരു സെലിബ്രിറ്റിയായി. ഒരു സെലിബ്രിറ്റി എന്ന നിലയിൽ ഞാൻ നിലക്കടല വിൽക്കാൻ പോയാൽ അപമാനം നേരിടേണ്ടിവരും’. ഭുബൻ ബദ്യാകർ പറഞ്ഞു.

ബിർഭൂമിലെ ഒരു വിദൂര ഗ്രാമത്തിൽ നിലക്കടല വിൽക്കുന്നത് മുതൽ കൊൽക്കത്തയിലെ ഒരു നിശാക്ലബ്ബിൽ തത്സമയ പരിപാടി അവതരിപ്പിക്കുന്നത് വരെ തന്റെ ജീവിതത്തിൽ സംഭവിച്ചത് സ്വപ്നങ്ങളിലൂടെയുള്ള ഒരു യാത്രയാണെന്ന് ഭുബൻ ബദ്യാകർ ഒരു ദീർഘ നിശ്വാസത്തോടെ ഓർത്തെടുക്കുന്നു. ഒരൊറ്റ ദിവസം കൊണ്ടാണ് ബുഭൻ ലോക പ്രശസ്തനായത്. ആ പ്രശസ്തി തന്നേെ അയാളെ ഇപ്പോൾ ജിവിതത്തിൽ തോൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഭുബൻ ബദ്യകർ ഒരു വലിയ പാഠമാണ് സോഷ്യമീഡിയയുടെ നൂതന വിദ്യകൾ കൃത്യമായി അറിയില്ലെങ്കിൽ കൈയിലെത്തിയ ഭാ​ഗ്യം കൈൽ നിന്നു തന്നെ ഊർന്നു പോകുമെന്ന വലിയൊരു പാഠം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102354/kachabadam-viral-song)