---
title: "തൊണ്ടിയില്‍ റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു"
english_title: "Rubber Board Field Office started functioning at Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102363/rubber-board-field-office-started-functioning-at-thondiyil"
published_at: "2023-03-10T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b0fb65bfd3_Picsart_23-03-10_16-36-10-798.jpg"
keywords: []
---

# തൊണ്ടിയില്‍ റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

> **Lead Summary:** **തൊണ്ടിയിൽ** : പേരാവൂരിൽ പ്രവർത്തിച്ചിരുന്ന റബ്ബർ ബോർഡിന്റെ ഫീൽഡ് ഓഫീസ് തൊണ്ടിയിൽ പള്ളിക്ക് സമീപമുള്ള കൂവേലിൽ ബിൽഡിങ്ങിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം തലശ്ശേരി ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ ചന്ദ്രൻ കർത്താ നിർവഹിച്ചു. ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അനുഗ്രഹപ്രഭാഷണം നടത്തി. തൊണ്ടിയിൽ റബ്ബർ ഉത്പാദക സംഘം പ്രസിഡണ്ട് ജോസ് വാഹാനി അധ്യക്ഷത വഹിച്ചു. ഫീൽഡ് ഓഫീസർ സിബി മാത്യു, പേരാവൂർ ഗ്രാമപഞ്ചായത്തംഗം ബാബു കെ വി, വിവിധ ഉത്പാദക സംഘങ്ങളിലെ ഭാരവാഹികളായ മാത്യു എടത്താഴെ, ജോസഫ് കോക്കാട്ട്, സാജു വ്യത്യാട്ട്, രാജപ്പൻ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കാർഷിക സെമിനാറിൽ ഫീൽഡ് ഓഫീസിനു കീഴിലുള്ള റബർ ഉൽപാദക സംഘങ്ങളിലെ ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**തൊണ്ടിയിൽ** : പേരാവൂരിൽ പ്രവർത്തിച്ചിരുന്ന റബ്ബർ ബോർഡിന്റെ ഫീൽഡ് ഓഫീസ് തൊണ്ടിയിൽ പള്ളിക്ക് സമീപമുള്ള കൂവേലിൽ ബിൽഡിങ്ങിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം തലശ്ശേരി ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ ചന്ദ്രൻ കർത്താ നിർവഹിച്ചു. ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് അനുഗ്രഹപ്രഭാഷണം നടത്തി. തൊണ്ടിയിൽ റബ്ബർ ഉത്പാദക സംഘം പ്രസിഡണ്ട് ജോസ് വാഹാനി അധ്യക്ഷത വഹിച്ചു. ഫീൽഡ് ഓഫീസർ സിബി മാത്യു, പേരാവൂർ ഗ്രാമപഞ്ചായത്തംഗം ബാബു കെ വി, വിവിധ ഉത്പാദക സംഘങ്ങളിലെ ഭാരവാഹികളായ മാത്യു എടത്താഴെ, ജോസഫ് കോക്കാട്ട്, സാജു വ്യത്യാട്ട്, രാജപ്പൻ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കാർഷിക സെമിനാറിൽ ഫീൽഡ് ഓഫീസിനു കീഴിലുള്ള റബർ ഉൽപാദക സംഘങ്ങളിലെ ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102363/rubber-board-field-office-started-functioning-at-thondiyil)