---
title: "കമൽ ഹാസന്റെ നിർമാണത്തിൽ ചിമ്പുവിന്റെ എസ്.ടി.ആർ 48"
english_title: "Chimpu's STR 48 produced by Kamal Haasan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102367/chimpus-str-48-produced-by-kamal-haasan"
published_at: "2023-03-10T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b18ca1df12_IMG-20230310-WA0012.jpg"
keywords: []
---

# കമൽ ഹാസന്റെ നിർമാണത്തിൽ ചിമ്പുവിന്റെ എസ്.ടി.ആർ 48

> **Lead Summary:**  രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ചിമ്പുവാണ് നായകൻ. എസ്.ടി.ആർ 48 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. രാജ് കമൽ ഫിലിംസ് ട്വിറ്ററിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്.

## Article Content

 രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ചിമ്പുവാണ് നായകൻ. എസ്.ടി.ആർ 48 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. രാജ് കമൽ ഫിലിംസ് ട്വിറ്ററിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്.

ഒരു അനൗൺസ്മെന്റ് വീഡിയോയും അവർ പുറത്തിറക്കിയിട്ടുണ്ട്.ബ്ലഡ് ആൻഡ് ബാറ്റിൽ എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിലൂടെ ഹിറ്റ്മേക്കർ പദവി സ്വന്തമാക്കിയ ദേസിം​ഗ് പെരിയസാമിയാണ് എസ്.ടി.ആർ 48 സംവിധാനം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102367/chimpus-str-48-produced-by-kamal-haasan)