---
title: "മാധ്യമപ്രവർത്തകനെ ബിൻ ലാദനോട് ഉപമിച്ചിട്ടില്ല സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ"
english_title: "MV Jayarajan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102374/mv-jayarajan"
published_at: "2023-03-10T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b20fd311d5_Picsart_23-03-10_17-50-27-548.jpg"
keywords: []
---

# മാധ്യമപ്രവർത്തകനെ ബിൻ ലാദനോട് ഉപമിച്ചിട്ടില്ല സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ

> **Lead Summary:**  മാധ്യമപ്രവർത്തകനെ ബിൻ ലാദനോട് ഉപമിച്ചിട്ടില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഇന്ന് കണ്ണൂരിൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ റിപ്പോർട്ടറെ ബിൻലാദനോട് ഉപമിച്ച് വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 മാധ്യമപ്രവർത്തകനെ ബിൻ ലാദനോട് ഉപമിച്ചിട്ടില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഇന്ന് കണ്ണൂരിൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ റിപ്പോർട്ടറെ ബിൻലാദനോട് ഉപമിച്ച് വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നൗഫലിനെ ലാദനോട് ഉപമിച്ചിട്ടില്ല. യൂസഫിന്റെ മകൻ ആണ് നൗഫൽ എന്ന് സൂചിപ്പിക്കാൻ ആണ് ഈ പരാമർശം നടത്തിയത്. ഉദാഹരണമായി ലാദന്റെ മകനാണ് ഒസാമ എന്ന് പറഞ്ഞു എന്ന് മാത്രം. എം.വി ജയരാജൻ പറയുന്നു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ജയരാജൻ വംശീയമായി അധിക്ഷേപിച്ചു എന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.

അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ലാദനോട് ബന്ധപ്പെടുത്തിയായിരുന്നു ജയരാജന്റെ പ്രസ്താവന. 'ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ, ബിന്‍ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്.

യൂസഫിന്റെ മകനാണ് നൗഫല്‍ എന്നത് തിരിച്ചറിയാനാണ് ബിന്‍ എന്ന് ചേര്‍ക്കുന്നത്. മിസ്റ്റര്‍ നൗഫല്‍, താങ്കളുടെ പിതാവിന് പോലും ഉള്‍ക്കൊള്ളനാകുമോ ഈ നടപടി' എന്നായിരുന്നു ജയരാജൻ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102374/mv-jayarajan)