---
title: "കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി നാൽപ്പത്തിയൊന്ന് (41) ലക്ഷം രൂപ അനുവദിച്ചു. "
english_title: "Forty one (41) lakh rupees was sanctioned for various works from K. Sudhakaran MP's Local Development Fund."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102381/forty-one-41-lakh-rupees-was-sanctioned-for-various-works-from-k-sudhakaran-mps-local-development-fund"
published_at: "2023-03-10T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b3359bf9e7_sdzxxz.jpg"
keywords: []
---

# കെ .സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി നാൽപ്പത്തിയൊന്ന് (41) ലക്ഷം രൂപ അനുവദിച്ചു. 

> **Lead Summary:** കെ .സുധാകരൻ എംപിയുടെ 2022 -23 ലെ സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി നാൽപ്പത്തിയൊന്ന് ലക്ഷം രൂപ അനുവദിച്ചു. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന നടാൽ വായനശാല സ്റ്റോപ്പ്,കണ്ണൂർ ബാങ്ക് റോഡ് എസ്ബിഐക്കു മുൻപിൽ തുടങ്ങിയ സ്ഥലങ്ങളിൽ ബസ് ഷെൽട്ടർ നിർമ്മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ വീതവും,കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയെട്ടാം മൈൽ പൂളക്കുറ്റി റോഡ് താർ ചെയ്യുന്നതിലേക്കായി പതിനഞ്ച് ലക്ഷം രൂപയും , പേരാവൂർ ഗ്രാമപഞ്ചായത്തിലെ വെള്ളർ - വള്ളി കൊയിലാടി റോഡ് താർ പ്രവർത്തികൾക്കായി ആറ് ലക്ഷം രൂപ,അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ പാളയം സി.എച്ച് റോഡ് താർ പ്രവർത്തികൾക്കായി പത്ത് ലക്ഷം രൂപ എന്നിങ്ങനെ വിവിധ പദ്ധതികൾക്കായി നാൽപ്പത്തിയൊന്ന് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

## Article Content

കെ .സുധാകരൻ എംപിയുടെ 2022 -23 ലെ സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി നാൽപ്പത്തിയൊന്ന് ലക്ഷം രൂപ അനുവദിച്ചു. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന നടാൽ വായനശാല സ്റ്റോപ്പ്,കണ്ണൂർ ബാങ്ക് റോഡ് എസ്ബിഐക്കു മുൻപിൽ തുടങ്ങിയ സ്ഥലങ്ങളിൽ ബസ് ഷെൽട്ടർ നിർമ്മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ വീതവും,കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയെട്ടാം മൈൽ പൂളക്കുറ്റി റോഡ് താർ ചെയ്യുന്നതിലേക്കായി പതിനഞ്ച് ലക്ഷം രൂപയും , പേരാവൂർ ഗ്രാമപഞ്ചായത്തിലെ വെള്ളർ - വള്ളി കൊയിലാടി റോഡ് താർ പ്രവർത്തികൾക്കായി ആറ് ലക്ഷം രൂപ,അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ പാളയം സി.എച്ച് റോഡ് താർ പ്രവർത്തികൾക്കായി പത്ത് ലക്ഷം രൂപ എന്നിങ്ങനെ വിവിധ പദ്ധതികൾക്കായി നാൽപ്പത്തിയൊന്ന് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102381/forty-one-41-lakh-rupees-was-sanctioned-for-various-works-from-k-sudhakaran-mps-local-development-fund)