---
title: "സഖ്യം മാനന്തവാടി  യൂണിയന്‍ വാര്‍ഷികവും അവാര്‍ഡ് ദാനവും "
english_title: "Alliance Mananthavadi Union Annual and Award Ceremony "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102387/alliance-mananthavadi-union-annual-and-award-ceremony"
published_at: "2023-03-10T19:34:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b398983123_dasf.jpg"
keywords: []
---

# സഖ്യം മാനന്തവാടി  യൂണിയന്‍ വാര്‍ഷികവും അവാര്‍ഡ് ദാനവും 

> **Lead Summary:** **മാനന്തവാടി: **സഖ്യം മനന്തവാടി യൂണിയന്‍ വാര്‍ഷികവും അവാര്‍ഡ് ദാനവും മാര്‍ച്ച് 12ന് വൈകുന്നേരം 4 മണിക്ക് പഴശ്ശി പാര്‍ക്കില്‍ വെച്ച് നടക്കും. ഏറ്റവും മികച്ച ശാഖക്ക് വി.എ ജോര്‍ജ്ജ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി നല്‍കും. നവാഗത സംഗമം, ഉദ്ഘാടന സമ്മേളനം, മികച്ച പ്രവര്‍ത്തനം നടത്തിയ ശാഖക്കും സഹകാരിക്കും സഖ്യാംഗത്തിനും അവാര്‍ഡ്, സാഹിത്യ മത്സരങളിലെ വിജയി കള്‍ക്കുള്ള സമ്മാനദാനം, കലാപരിപാടികള്‍, മുന്‍ രക്ഷാധികാരി എ.വി മാത്യു സാറിനെ ആദരിക്കല്‍ എന്നിവ നടക്കും. പരിപാടി ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍ കേളു എം.എല്‍.എ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. 

## Article Content

**മാനന്തവാടി: **സഖ്യം മനന്തവാടി യൂണിയന്‍ വാര്‍ഷികവും അവാര്‍ഡ് ദാനവും മാര്‍ച്ച് 12ന് വൈകുന്നേരം 4 മണിക്ക് പഴശ്ശി പാര്‍ക്കില്‍ വെച്ച് നടക്കും. ഏറ്റവും മികച്ച ശാഖക്ക് വി.എ ജോര്‍ജ്ജ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി നല്‍കും. നവാഗത സംഗമം, ഉദ്ഘാടന സമ്മേളനം, മികച്ച പ്രവര്‍ത്തനം നടത്തിയ ശാഖക്കും സഹകാരിക്കും സഖ്യാംഗത്തിനും അവാര്‍ഡ്, സാഹിത്യ മത്സരങളിലെ വിജയി കള്‍ക്കുള്ള സമ്മാനദാനം, കലാപരിപാടികള്‍, മുന്‍ രക്ഷാധികാരി എ.വി മാത്യു സാറിനെ ആദരിക്കല്‍ എന്നിവ നടക്കും. പരിപാടി ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍ കേളു എം.എല്‍.എ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി പ്രദീപ് കുമാര്‍ , മാനന്തവാടി നഗരസഭ ഡപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റിയന്‍, സ്ഥിരം സമതി അദ്ധ്യക്ഷന്‍ പി.വി.എസ് മൂസ്സ , മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍ , സിനിമ താരം ജാഫര്‍ കുടുവ, എം.ജി എം പ്രിന്‍സിപ്പാള്‍ മാത്യു സക്കറിയ, ക്രസന്റ് പ്രിന്‍സിപ്പാള്‍ പി. ഷബീര്‍, ബത്തേര ഐഡിയല്‍ പ്രിന്‍സിപ്പാള്‍ ഷമീര്‍ ഗസ്സലി, പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് ഇ.വി  അരുണ്‍ ദാസ്  , ജിന്‍ സ് ഫാന്റസി ,ഷബാന യാസ്മി,പങ്കെടുക്കും.

അവലോകന യോഗത്തില്‍ രക്ഷാധികാരി വിഹുസൈന്‍, അനിറ്റ് സി തോമസ്, ഡാര്‍ളി ജോസ് , റിനിഷ റഫീഖ്, കെ.ആര്‍ ദിവ്യ, മുനീര്‍ പാറക്കടവത്ത്, മനു ഒഴക്കോടി, സോന മരിയ ഫ്രാന്‍സീസ്, അഭിജിത്ത് കെ ഷിനോജ്, ആന്‍ലിന്‍ ഷിബു , കെ.റിന്‍ഷ , കെ.വിആദിത്യ  രാജ്, ജീന്‍സ് ഫാന്റസി , കെ. അഫിന്‍, ഡോണ, നഹല ഫാത്തിമ, ഗായത്രി ഗിരീഷ്, വി.എസ്.സോന, ഷീജ ഫ്രാന്‍സിസ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102387/alliance-mananthavadi-union-annual-and-award-ceremony)