---
title: "സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ യൂത്ത് കോണ്‍ഗ്രസ് ഉപവാസം നാളെ"
english_title: "Deplorable condition of social health center Youth Congress fast tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102391/deplorable-condition-of-social-health-center-youth-congress-fast-tomorrow"
published_at: "2023-03-10T19:47:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b3c553d762_dasfdfds.jpg"
keywords: []
---

# സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ യൂത്ത് കോണ്‍ഗ്രസ് ഉപവാസം നാളെ

> **Lead Summary:** **പുല്‍പ്പള്ളി:** പുല്‍പ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 11 ന് ഏകദിന ഉപവാസം നടത്തും. ആവശ്യത്തിന് ഡോക്ടര്‍മാരോ നേഴ്‌സുമാരോ, ഫാര്‍മസിയിലും ലാബിലും ജീവനക്കാരോ ഇല്ലാത്തതുകൊണ്ട് രോഗികള്‍ സ്വകാര്യ ആശുപത്രികളെയും, സ്വകാര്യ മെഡിക്കല്‍ ലാബുകളെയും ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നന്ന് ആവശ്യപ്പെട്ടുമാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്നത്.

## Article Content

**പുല്‍പ്പള്ളി:** പുല്‍പ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 11 ന് ഏകദിന ഉപവാസം നടത്തും. ആവശ്യത്തിന് ഡോക്ടര്‍മാരോ നേഴ്‌സുമാരോ, ഫാര്‍മസിയിലും ലാബിലും ജീവനക്കാരോ ഇല്ലാത്തതുകൊണ്ട് രോഗികള്‍ സ്വകാര്യ ആശുപത്രികളെയും, സ്വകാര്യ മെഡിക്കല്‍ ലാബുകളെയും ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നന്ന് ആവശ്യപ്പെട്ടുമാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്നത്.

മൂന്നു പഞ്ചായത്തുകളിലെ സാധാരണക്കാരും ആദിവാസി സമൂഹവും ആശ്രയിക്കുന്ന പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഹോസ്പിറ്റല്‍ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന സമീപനമാണ് ആരോഗ്യവകുപ്പും കേരള ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്നത്പുതാടി മുള്ളന്‍കൊല്ലി പുല്‍പ്പള്ളി പഞ്ചായത്തുകള്‍ 80 ലക്ഷത്തോളം രൂപ വകയിരുത്തി ഡയാലിസിസ് യൂണിറ്റ് തുടങ്ങാന്‍ ഗവ: സമീപിച്ചിട്ട് അനുമതി കിട്ടാതെ ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുകയാണ്.

നാലുപ്രദേശവും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മേഖലയിലുള്ള ആള്‍ക്കാര്‍ക്ക് രാത്രികാലങ്ങളില്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ജീവന്‍ വെടിയേണ്ട അവസ്ഥയാണ് ശാശ്വതമായ പരിഹാരം കണ്ടെത്തി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഉള്ള ഹോസ്പിറ്റലാക്കി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസസമരം യോഗത്തിന് നിയോജകമണ്ഡലം പ്രസിഡണ്ട് സിജു പൗലോസ് അധ്യക്ഷത വഹിച്ചു കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അഗസ്റ്റിന്‍ പുല്‍പ്പള്ളി  ,സഫീര്‍ പഴേരി ,ഗഫൂര്‍ പടപ്പ് ,എല്‍ദോ മണല്‍വയല്‍ ,രാജു തോണിക്കടവ് ,ജോമറ്റ് മുള്ളന്‍കൊല്ലി ,ഷമീര്‍ വാകേരി ,നിംഷാദ് ഇരുളം ,അമല്‍ ബാബു ,അതുല്‍ തോസ് ,മധു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102391/deplorable-condition-of-social-health-center-youth-congress-fast-tomorrow)