---
title: "വയനാട് സഞ്ചാരികളുടെ പറുദീസ പുസ്തകം പ്രകാശനം ചെയ്തു."
english_title: "Wayanad Travellers' Paradise book released."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102401/wayanad-travellers-paradise-book-released"
published_at: "2023-03-10T20:24:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b44f56ab65_asdacda.jpg"
keywords: []
---

# വയനാട് സഞ്ചാരികളുടെ പറുദീസ പുസ്തകം പ്രകാശനം ചെയ്തു.

> **Lead Summary:** **മാനന്തവാടി:** കെ.എം. ദേവസ്യ മാസ്റ്ററും ശിവരാമന്‍ പാട്ടത്തിലും ചേര്‍ന്ന് രചിച്ച 'വയനാട് സഞ്ചാരികളുടെ പറുദീസ' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം വിജിലന്‍സ് എസ്.പി പ്രിന്‍സ് അബ്രഹാം നിര്‍വ്വഹിച്ചു. സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ റെനി തോമസ്സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രൊഫ.കെ.എം. ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്തു. മാത്യു എം.മേച്ചേരില്‍ (അസോ.പ്രൊഫ. ഗവ: എഞ്ചിനിയറിംഗ് കോളേജ്, മാനന്തവാടി) പുസ്തകം ഏറ്റുവാങ്ങി. ഡി. വൈ. എസ്. പി. കെ. എ. ചന്ദ്രന്‍ ആശംസ നേര്‍ന്നു. എം. ഗംഗാധരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ശിവരാമന്‍ പാട്ടത്തില്‍ സ്വാഗതവും കെ. എം ദേവസ്യ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എ. വി. മത്തായി മാസ്റ്റര്‍, ടി. പി. നൂറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

## Article Content

**മാനന്തവാടി:** കെ.എം. ദേവസ്യ മാസ്റ്ററും ശിവരാമന്‍ പാട്ടത്തിലും ചേര്‍ന്ന് രചിച്ച 'വയനാട് സഞ്ചാരികളുടെ പറുദീസ' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം വിജിലന്‍സ് എസ്.പി പ്രിന്‍സ് അബ്രഹാം നിര്‍വ്വഹിച്ചു. സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ റെനി തോമസ്സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രൊഫ.കെ.എം. ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്തു. മാത്യു എം.മേച്ചേരില്‍ (അസോ.പ്രൊഫ. ഗവ: എഞ്ചിനിയറിംഗ് കോളേജ്, മാനന്തവാടി) പുസ്തകം ഏറ്റുവാങ്ങി. ഡി. വൈ. എസ്. പി. കെ. എ. ചന്ദ്രന്‍ ആശംസ നേര്‍ന്നു. എം. ഗംഗാധരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ശിവരാമന്‍ പാട്ടത്തില്‍ സ്വാഗതവും കെ. എം ദേവസ്യ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എ. വി. മത്തായി മാസ്റ്റര്‍, ടി. പി. നൂറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102401/wayanad-travellers-paradise-book-released)