---
title: "കേന്ദ്ര ഹജ്ജ്​ കമ്മിറ്റി മുഖേന ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി."
english_title: "The deadline for applying for this year's Hajj has been extended by the Central Hajj Committee."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102409/the-deadline-for-applying-for-this-years-hajj-has-been-extended-by-the-central-hajj-committee"
published_at: "2023-03-10T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b49c45f5f6_zcfdfds.jpg"
keywords: []
---

# കേന്ദ്ര ഹജ്ജ്​ കമ്മിറ്റി മുഖേന ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.

> **Lead Summary:** **കരിപ്പൂർ: **കേന്ദ്ര ഹജ്ജ്​ കമ്മിറ്റി മുഖേന ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം​ 20ന് വൈകീട്ട്​ അഞ്ചുവരെ അപേക്ഷിക്കാം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമയപരിധിയാണ് നീട്ടിയത്​. ഇതുവരെ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ 18,210 അപേക്ഷകളാണ്​ ലഭിച്ചത്​. ഇതിൽ പതിനായിരത്തോളം പേർക്ക്​ കവർ നമ്പർ നൽകിയിട്ടുണ്ട്​. ബാക്കിയുള്ളവർക്ക്​ വരുംദിവസങ്ങളിൽ നൽകും. കേന്ദ്ര ഹജ്ജ്​ കമ്മിറ്റി വെബ്​സൈറ്റ്​ മുഖേനയാണ്​ ഹജ്ജിന്​ അപേക്ഷ സമർപ്പിക്കേണ്ടത്​. 12 വയസ്സിന്​ മുകളിലുള്ളവർക്കാണ്​ അവസരം.

## Article Content

**കരിപ്പൂർ: **കേന്ദ്ര ഹജ്ജ്​ കമ്മിറ്റി മുഖേന ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം​ 20ന് വൈകീട്ട്​ അഞ്ചുവരെ അപേക്ഷിക്കാം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമയപരിധിയാണ് നീട്ടിയത്​. ഇതുവരെ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ 18,210 അപേക്ഷകളാണ്​ ലഭിച്ചത്​. ഇതിൽ പതിനായിരത്തോളം പേർക്ക്​ കവർ നമ്പർ നൽകിയിട്ടുണ്ട്​. ബാക്കിയുള്ളവർക്ക്​ വരുംദിവസങ്ങളിൽ നൽകും. കേന്ദ്ര ഹജ്ജ്​ കമ്മിറ്റി വെബ്​സൈറ്റ്​ മുഖേനയാണ്​ ഹജ്ജിന്​ അപേക്ഷ സമർപ്പിക്കേണ്ടത്​. 12 വയസ്സിന്​ മുകളിലുള്ളവർക്കാണ്​ അവസരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102409/the-deadline-for-applying-for-this-years-hajj-has-been-extended-by-the-central-hajj-committee)