---
title: "ബ്രഹ്മപുരത്തെ തീപിടുത്തം; പുക ശമിപ്പിക്കാനുള്ള ശ്രമം ഇന്നും തുടരും"
english_title: "Brahamapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102444/brahamapuram"
published_at: "2023-03-11T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640bd77589910_n4791444501678497606783aa873c165164dc2a012e0b4d580e9db347bbcf2d933faea3d382e329d3425e35.jpg"
keywords: []
---

# ബ്രഹ്മപുരത്തെ തീപിടുത്തം; പുക ശമിപ്പിക്കാനുള്ള ശ്രമം ഇന്നും തുടരും

> **Lead Summary:** **എറണാകുളം**: കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍്റില്‍ നിന്നുയരുന്ന പുക പൂര്‍ണമായും ശമിപ്പിക്കുന്നതിനുള്ള നീക്കം ഇന്നും തുടരും.

## Article Content

**എറണാകുളം**: കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍്റില്‍ നിന്നുയരുന്ന പുക പൂര്‍ണമായും ശമിപ്പിക്കുന്നതിനുള്ള നീക്കം ഇന്നും തുടരും.

ഹിറ്റാച്ചികള്‍ ഉപയോഗിച്ച്‌ പുകയൊതുക്കാനുള്ള ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ബ്രഹ്മപുരം തീപിടുത്തത്തിന്‍്റെ സാഹചര്യത്തില്‍ കൊച്ചിയില്‍ നടപ്പാക്കുന്ന പ്രത്യേക കര്‍മ്മ പദ്ധതിക്കും ഇന്ന് തുടക്കമാകും. ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടു വരില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍ അറിയിച്ചു. അജൈവ മാലിന്യം വാതില്‍പ്പടി ശേഖരണം നടത്തി സംസ്കരിക്കാനാണ് തീരുമാനം.

ഇതിനിടെ, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തത്തില്‍ നിര്‍ണ്ണായക ഇടപെടലുമായി ഹൈക്കോടതിയും രംഗത്ത് എത്തിയിരുന്നു. ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സമിതി ബ്രഹ്മപുരം സന്ദര്‍ശിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102444/brahamapuram)