---
title: "ശ്രീരാമ നവമി രഥയാത്രയ്ക്ക് കൊട്ടിയൂരിൽ സ്വീകരണം"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102449/kottiyoor"
published_at: "2023-03-11T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640bfa7bee088_download_(31).jpeg"
keywords: []
---

# ശ്രീരാമ നവമി രഥയാത്രയ്ക്ക് കൊട്ടിയൂരിൽ സ്വീകരണം

> **Lead Summary:** **കൊട്ടിയൂർ** : ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്ര ശനിയാഴ്ച കൊട്ടിയൂരിൽ എത്തും. 08/03/2023 ന് രാവിലെ കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ആണ് ശ്രീരാമനവമി രഥപരിക്രമണം പ്രയാണമാരംഭിച്ചത്.

## Article Content

**കൊട്ടിയൂർ** : ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്ര ശനിയാഴ്ച കൊട്ടിയൂരിൽ എത്തും. 08/03/2023 ന് രാവിലെ കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ആണ് ശ്രീരാമനവമി രഥപരിക്രമണം പ്രയാണമാരംഭിച്ചത്.

മാർച്ച് 8 ന് രാവിലെ 7:30ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും മുഖ്യപൂജാരി ഗോവിന്ദ അഡിഗ പകര്‍ന്നുനല്‍കിയ ജ്യോതി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സംപൂജ്യ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്ര സമാരംഭിച്ചു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിവിധ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലെ ആവേശോജ്ജ്വലമായ സ്വീകരണങ്ങൾക്കു ശേഷം പുണ്യഭൂമിയും ജഗദ്ഗുരു സത്യാനന്ദസരസ്വതിസ്വാമിതൃപ്പാദങ്ങളുടെ കർമ്മവേദികയുമായിരുന്ന കൊട്ടിയൂരിൽ എത്തിച്ചേരുന്ന രഥയാത്രക്ക് 11,3, 2023 ശനിയാഴ്ച വൈകിട്ട് 6.30 മണിക്ക് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽ നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102449/kottiyoor)