---
title: "നിയന്ത്രണങ്ങളോടെ കല്‍പ്പാത്തി രഥോത്സവത്തിന് അനുമതി നൽകി"
english_title: " permission for Kalpathy chariot festival with restrictions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10245/permission-for-kalpathy-chariot-festival-with-restrictions"
published_at: "2021-11-12T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e1d3d2baf2_images - 2021-11-12T132336.251.jpeg"
keywords: []
---

# നിയന്ത്രണങ്ങളോടെ കല്‍പ്പാത്തി രഥോത്സവത്തിന് അനുമതി നൽകി

> **Lead Summary:** പാലക്കാട്: നിയന്ത്രണങ്ങളോടെ കല്‍പ്പാത്തി രഥോത്സവത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതിനല്‍കി.

## Article Content

പാലക്കാട്: നിയന്ത്രണങ്ങളോടെ കല്‍പ്പാത്തി രഥോത്സവത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതിനല്‍കി.

അഗ്രഹാരത്തിലുള്ളവര്‍ക്കാണ് രഥപ്രയാണത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. ഇതില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

കല്‍പ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണം. കോവിഡ് പശ്ചാത്തലത്തില്‍ രഥപ്രയാണത്തിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും അനുമതി നിഷേധിച്ചതോടെ മലബാര്‍ ദേവസ്വം ബോര്‍ഡാണ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.തൃശൂര്‍ പൂരം മാതൃകയില്‍ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10245/permission-for-kalpathy-chariot-festival-with-restrictions)