---
title: "തൃശൂർ സദാചാര കൊല: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച 2 പേർ അറസ്റ്റിൽ"
english_title: "Thrissur moral killing: 2 arrested for helping the accused escape"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102477/thrissur-moral-killing-2-arrested-for-helping-the-accused-escape"
published_at: "2023-03-11T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c1957e43b7_Screenshot_2023-03-11-11-23-47-30_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# തൃശൂർ സദാചാര കൊല: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച 2 പേർ അറസ്റ്റിൽ

> **Lead Summary:** **തൃശൂർ**: തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ചതിന് രണ്ടു പേർ അറസ്റ്റിൽ. ചേർപ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് അറസ്റ്റിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരേയും ഇതുവരെ പിടികൂടിയിട്ടില്ല. സംഭവം നടന്ന് പത്തൊമ്പത് ദിവസമായിട്ടും പ്രതികൾക്കായി ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. വിദേശത്തേക്ക് കടന്ന പ്രധാന പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി.

## Article Content

**തൃശൂർ**: തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ചതിന് രണ്ടു പേർ അറസ്റ്റിൽ. ചേർപ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് അറസ്റ്റിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരേയും ഇതുവരെ പിടികൂടിയിട്ടില്ല. സംഭവം നടന്ന് പത്തൊമ്പത് ദിവസമായിട്ടും പ്രതികൾക്കായി ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. വിദേശത്തേക്ക് കടന്ന പ്രധാന പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി.

എന്നാൽ മറ്റു പ്രതികൾ ഇപ്പോഴും കാണാമറയത്ത്ഡ്രൈവർ സഹാർ ചൊവ്വാഴ്ചയാണ് മരിച്ചത്. 17 ദിവസമാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ കോളേജിൽ കിടന്നത്. 21 ന് ചേർപ്പ് പൊലീസിന് പരാതി എത്തിയതിന് പിന്നാലെ മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തന്നെ ഉണ്ടാവുകയും ചെയ്തിരുന്നു.

അപ്പോഴൊന്നും പൊലീസ് പ്രതികളെ തേടിയിറങ്ങിയില്ല. സഹറിന്റെ മരണശേഷം പ്രതികളായ അഭിലാഷ്, വിജിത്ത്, വിഷ്ണു, ഡിനോൺ, ഗിൻജു, അമീർ, രാഹുൽ എന്നിവരെത്തേടി പൊലീസ് ഇറങ്ങിയെങ്കിലും എല്ലാവരും ഒളിവിൽ പോയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102477/thrissur-moral-killing-2-arrested-for-helping-the-accused-escape)