---
title: "ബ്രഹ്മപുരം ജൈവമാലിന്യ സംസ്കരണ കരാ‍ർ നൽകിയത് സിപിഎം പ്രാദേശിക നേതാവിന്റെ കമ്പനിക്ക്"
english_title: "Brahmapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102484/brahmapuram"
published_at: "2023-03-11T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c1f0a2217e_Screenshot_2023-03-11-11-52-02-99_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ബ്രഹ്മപുരം ജൈവമാലിന്യ സംസ്കരണ കരാ‍ർ നൽകിയത് സിപിഎം പ്രാദേശിക നേതാവിന്റെ കമ്പനിക്ക്

> **Lead Summary:** **കൊച്ചി** : ബ്രഹ്മപുരത്ത് അഴിമതി ആരോപണങ്ങൾ ഉയരുന്ന ജൈവമാലിന്യ സംസ്കരണ ടെൻഡറിൽ കഴിഞ്ഞ വർഷം കരാർ ലഭിച്ചത് സിപിഎം നേതാവിന്‍റെ കമ്പനിക്ക്. സ്റ്റാർ കണ്‍സ്ട്രക്ഷൻസിന്‍റെ രണ്ട് പങ്കാളികളിൽ ഒരാൾ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീർ ബാബുവാണ്. ടെൻഡറിൽ അട്ടിമറി നടന്നു എന്ന പരാതിയിൽ വിജിലൻസ് അന്വേഷണവും കമ്പനി നേരിടുകയാണ്.

## Article Content

**കൊച്ചി** : ബ്രഹ്മപുരത്ത് അഴിമതി ആരോപണങ്ങൾ ഉയരുന്ന ജൈവമാലിന്യ സംസ്കരണ ടെൻഡറിൽ കഴിഞ്ഞ വർഷം കരാർ ലഭിച്ചത് സിപിഎം നേതാവിന്‍റെ കമ്പനിക്ക്. സ്റ്റാർ കണ്‍സ്ട്രക്ഷൻസിന്‍റെ രണ്ട് പങ്കാളികളിൽ ഒരാൾ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീർ ബാബുവാണ്. ടെൻഡറിൽ അട്ടിമറി നടന്നു എന്ന പരാതിയിൽ വിജിലൻസ് അന്വേഷണവും കമ്പനി നേരിടുകയാണ്.

കൊച്ചി കോർപ്പറേഷനിൽ പ്രതിദിന മാലിന്യ സംസ്കരണത്തിൽ ഏറ്റവും ഒടുവിൽ കരാർ നേടിയ കമ്പനി സ്റ്റാർ കണ്‍സ്ട്രക്ഷൻസാണ്. തീപിടുത്തം ഉണ്ടായ മാർച്ച് രണ്ടിനാണ് കരാർ അവസാനിച്ചത്. സക്കീർ ബാബു സിപിഎം ബ്രാഞ്ച് സെക്രട്ടറി, വിവാദ സിപിഎം നേതാവ് സക്കീർ ഹുസൈൻ നേതൃത്വം നൽകിയ സംഘടനയിലെ വൈസ് പ്രസിഡന്‍റ് സേവി ജോസഫ് എന്നീ രണ്ട് പേരാണ് കമ്പനി ഉടമകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102484/brahmapuram)