---
title: "ഹജ്ജ് തീർത്ഥാടനം : അപേക്ഷക്കുള്ള തീയതി നീട്ടി"
english_title: "Haj Pilgrimage: Application Date Extended"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102487/haj-pilgrimage-application-date-extended"
published_at: "2023-03-11T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c23137cb65_s300_shutterstock_104820995_hajj_960x640.jpg"
keywords: []
---

# ഹജ്ജ് തീർത്ഥാടനം : അപേക്ഷക്കുള്ള തീയതി നീട്ടി

> **Lead Summary:**  ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം 20ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കേണ്ടത്. കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ഹജ്ജ് സർവീസ്. ഒരു കവറിൽ പരമാവധി നാല് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കുമാണ് അവസരം.

## Article Content

 ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം 20ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കേണ്ടത്. കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ഹജ്ജ് സർവീസ്. ഒരു കവറിൽ പരമാവധി നാല് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കുമാണ് അവസരം.

70 വയസ്സിന് മുകളിലുള്ളവർ, 45 വയസ്സിന് മുകളിലുള്ള മഹ്റമില്ലാത്ത സ്ത്രീകൾ, ജനറൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് അപേക്ഷ ക്ഷണിച്ചത്. 12 വയസ്സിന് മുകളിലുള്ളവർക്കാണ് അവസരം. ഇതുവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 18,210 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ പതിനായിരത്തോളം പേർക്ക് കവർ നമ്പർ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് വരുംദിവസങ്ങളിൽ നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102487/haj-pilgrimage-application-date-extended)