---
title: "ശ്രീ നാരായണഗുരു ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് ഡേ ആഘോഷിച്ചു"
english_title: "College Day was celebrated at Sri Narayanaguru Arts and Science College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102499/college-day-was-celebrated-at-sri-narayanaguru-arts-and-science-college"
published_at: "2023-03-11T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c33b32d958_IMG-20230311-WA0056.jpg"
keywords: []
---

# ശ്രീ നാരായണഗുരു ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് ഡേ ആഘോഷിച്ചു

> **Lead Summary:** **വീർപ്പാട്**:ശ്രീ നാരായണഗുരു ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ കോളേജ് ഡേ ആഘോഷിച്ചു. ഉദ്ഘാടന സമ്മേളനം പ്രശസ്ത വയലിനിസ്റ്റ് ശരത് നിർവഹിച്ചു. ചടങ്ങിൽ കോളേജ് യൂണിയൻ ജോയിന്റ് സെക്രട്ടറി ഋഷിക സ്വാഗതവും കോളേജ് യൂണിയൻ ചെയർപേഴ്സൺ റോണിക്ഷ ജോസഫ് അധ്യക്ഷതയും വഹിച്ചു സംസാരിച്ചു.

## Article Content

**വീർപ്പാട്**:ശ്രീ നാരായണഗുരു ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ കോളേജ് ഡേ ആഘോഷിച്ചു. ഉദ്ഘാടന സമ്മേളനം പ്രശസ്ത വയലിനിസ്റ്റ് ശരത് നിർവഹിച്ചു. ചടങ്ങിൽ കോളേജ് യൂണിയൻ ജോയിന്റ് സെക്രട്ടറി ഋഷിക സ്വാഗതവും കോളേജ് യൂണിയൻ ചെയർപേഴ്സൺ റോണിക്ഷ ജോസഫ് അധ്യക്ഷതയും വഹിച്ചു സംസാരിച്ചു.

പ്രിൻസിപ്പൽ ഡോക്ടർ റോയ് എ. ഒ ആമുഖപ്രഭാഷണം നടത്തി.സ്റ്റാഫ്‌ സെക്രട്ടറി നിധിൻ എം ആർ വാർഷികറിപ്പോർട്ടും കോളേജ് യൂണിയൻ സെക്രട്ടറി അനുരാഗ് വി യൂണിയൻ റിപ്പോർട്ടും അവതരിപ്പിച്ചു.ചടങ്ങിൽ ജിതിൻ എം വി, രമ എ വി, നീനു കെ വി, അക്ഷര പി വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102499/college-day-was-celebrated-at-sri-narayanaguru-arts-and-science-college)