---
title: "കൊച്ചിയിൽ സിനിമാ താരവും, കൊട്ട്വേഷന്‍ തലവനും എക്സൈസ് പിടിയിൽ"
english_title: "Mdm film actor arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102525/mdm-film-actor-arrested"
published_at: "2023-03-11T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c4c55a2e19_images_(29).jpeg"
keywords: []
---

# കൊച്ചിയിൽ സിനിമാ താരവും, കൊട്ട്വേഷന്‍ തലവനും എക്സൈസ് പിടിയിൽ

> **Lead Summary:** എറണാകുളം ടൗണില്‍ മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന കൊട്ട്വേഷന്‍ തലവനും, സിനിമാ താരവും എക്സൈസ് പിടിയിലായി.

## Article Content

എറണാകുളം ടൗണില്‍ മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന കൊട്ട്വേഷന്‍ തലവനും, സിനിമാ താരവും എക്സൈസ് പിടിയിലായി.

കൊച്ചി ഞാറയ്ക്കല്‍ കിഴക്കേ അപ്പങ്ങാട്ട് , ബ്ലാവേലി വീട്ടില്‍ ആശാന്‍ സാബു എന്നറിയപ്പെടുന്ന ശ്യാം കുമാര്‍ (38 വയസ്സ്), പ്രശസ്ത സിനിമാതാരമായ തൃശൂര്‍ കാര്യാട്ടുകര സ്വദേശി മേലേത്ത് വീട്ടില്‍ ചാര്‍ലി എന്ന് വിളിക്കുന്ന നിധിന്‍ ജോസ് (32 വയസ്സ്) എന്നിവരെയാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസ്സി. കമ്മീഷണറുടെ മേല്‍ നോട്ടത്തിലുള്ള സ്പെഷ്യല്‍ ആക്‌ഷന്‍ ടീം പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 21 ഗ്രാം MDMA പിടിച്ചെടുത്തു.

വധശ്രമം, അടിപിടി, ഭവന ഭേദനം, മയക്ക് മരുന്ന് കടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ആശാന്‍ സാബുവാണ് കൊച്ചിയിലെ മയക്ക് മരുന്ന് ശ്യംഖല നിയന്ത്രിച്ചിരുന്നത്. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട പത്തോളം പേരെ പലയിടങ്ങളില്‍ നിന്ന് അസ്സി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നെങ്കിലും ആശാനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സിനിമാ നടനെ കൂട്ടുപിടിച്ച്‌ ഇയാള്‍ MDMA കച്ചവടം വ്യാപിപ്പിച്ചിട്ടുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. തുടര്‍ന്ന് ഇടപ്പള്ളി ഭാഗത്ത് മയക്കുമരുന്ന് വിറ്റതിന്റെ കളക്ഷന്‍ എടുക്കുവാന്‍ ഏജന്റുമാരെ കാത്ത് നില്‍ക്കുകയായിരുന്ന ആശാന്‍ സാബുവിനെ എക്സൈസ് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102525/mdm-film-actor-arrested)