---
title: "ഞങ്ങള്‍ ജനങ്ങള്‍ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ കൈപ്പറ്റിയിട്ടില്ല - ബ്രഹ്മപുരം തീപ്പിടിത്തം, പ്രതികരിച്ച് സിനിമാ മേഖല"
english_title: "Brahmapuram fire filim actors responds"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102527/brahmapuram-fire-filim-actors-responds"
published_at: "2023-03-11T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c4ed13e1d7_images_(30).jpeg"
keywords: []
---

# ഞങ്ങള്‍ ജനങ്ങള്‍ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ കൈപ്പറ്റിയിട്ടില്ല - ബ്രഹ്മപുരം തീപ്പിടിത്തം, പ്രതികരിച്ച് സിനിമാ മേഖല

> **Lead Summary:** ബ്രഹ്‍മപുരം തീപിടിത്തത്തില്‍ കൊച്ചി നഗരവാസികള്‍ ഒരാഴ്ചയിലേറെയായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണമാണ് കൊച്ചി നിവാസികളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

## Article Content

ബ്രഹ്‍മപുരം തീപിടിത്തത്തില്‍ കൊച്ചി നഗരവാസികള്‍ ഒരാഴ്ചയിലേറെയായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണമാണ് കൊച്ചി നിവാസികളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ സിനിമാപ്രവര്‍ത്തകരും വിഷയത്തില്‍ പ്രതികരണവുമായി എത്തി തുടങ്ങിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍ എന്നിവരൊക്കെ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതിന് കാരണക്കാരായ അധികാരികള്‍ ആരായാലും അവര്‍ മറുപടി പറഞ്ഞേ മതിയാവൂ എന്ന് പറയുന്നു മിഥുന്‍.

ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ആണ്..!! ദിവസങ്ങള്‍ ആയി വിഷപ്പുകയില്‍ മുങ്ങി നില്‍ക്കുന്നു. നഗരം, ജില്ല എന്തിന് വീടിന്റെ അകങ്ങളില്‍ പോലും വിഷ വായു…!! കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇന്‍സിഡന്റ്..! ഉത്തരവാദികള്‍ ആരായാലും – പ്രാദേശിക ഭരണ കൂടം ആയാലും സംസ്ഥാന ഭരണ കൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ, പ്രതിവിധി യുദ്ധകാലടിസ്ഥാനത്തില്‍ കണ്ടെത്തിയേ മതിയാകൂ..!! ഞങ്ങള്‍ ജനങ്ങള്‍ ആരുടെ കയ്യില്‍ നിന്നും ഈ പുക ശ്വസിക്കാനുള്ള കൊട്ടേഷന്‍ കൈപറ്റിയിട്ടില്ല.!! P. S : എങ്കിലും എന്തുകൊണ്ടായിരിക്കും പുതു തലമുറ നാടുവിട്ടു വിദേശ രാജ്യങ്ങളില്‍ ചേക്കേറുന്നത്??, എന്നാണ് മിഥുന്‍ മാനുവല്‍ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102527/brahmapuram-fire-filim-actors-responds)