---
title: "തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് ആനപ്പുറത്ത് എഴുന്നള്ളത്ത് നടത്തി"
english_title: "Tuluvannur Maha Vishnu Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102529/tuluvannur-maha-vishnu-temple"
published_at: "2023-03-11T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c54daf1c65_IMG-20230311-WA0093.jpg"
keywords: []
---

# തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് ആനപ്പുറത്ത് എഴുന്നള്ളത്ത് നടത്തി

> **Lead Summary:** **പയ്യന്നൂർ**: തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കൊടിയേറ്റ്മ ഹോത്സവത്തോടനുബന്ധിച്ച് ആനപ്പുറത്ത് എഴുന്നള്ളത്ത് നടത്തി. എല്ലാ ദിവസവും വൈകീട്ട് 7 മണിക്കാണ് ആനപ്പുറത്ത് എഴുന്നള്ളത്ത് നടക്കുന്നത്. മാർച്ച് 6 മുതൽ 11 വരെ ക്ഷേത്രത്തിൽ നടക്കുന്ന കൊടിയേറ്റ മഹോത്സവത്തിന്റെ ഭാഗമായാണ് ഈ ദിവസങ്ങളിൽ എഴുന്നള്ളത്ത് നടത്തുന്നത്.

## Article Content

**പയ്യന്നൂർ**: തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കൊടിയേറ്റ്മ ഹോത്സവത്തോടനുബന്ധിച്ച് ആനപ്പുറത്ത് എഴുന്നള്ളത്ത് നടത്തി. എല്ലാ ദിവസവും വൈകീട്ട് 7 മണിക്കാണ് ആനപ്പുറത്ത് എഴുന്നള്ളത്ത് നടക്കുന്നത്. മാർച്ച് 6 മുതൽ 11 വരെ ക്ഷേത്രത്തിൽ നടക്കുന്ന കൊടിയേറ്റ മഹോത്സവത്തിന്റെ ഭാഗമായാണ് ഈ ദിവസങ്ങളിൽ എഴുന്നള്ളത്ത് നടത്തുന്നത്.

വയനാട്ടിൽ നിന്നുള്ള റാണി എന്ന പേരുള്ള ആനയെയാണ് എഴുന്നള്ളത്തിനായി കൊണ്ടു വന്നത്.തുടർന്ന് തിടമ്പ് നൃത്തവും അരങ്ങേറും.പെരിഗമന ഇല്ലം നവനീത് നമ്പൂതിരി ,ശ്രീനിധി ഭാഗവധ, ശ്രീരാമ അഗ്ഗിത്തായ കിഴക്കില്ലത്ത് ഉണ്ണികൃഷ്ൻ നമ്പൂതിരി, ചേതൻ അഗ്ഗിത്തായ എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് തിടമ്പ് നൃത്തം. ഉച്ചയ്ക്ക് ആറാട്ടു സദ്യ നടക്കും. അവസാന ദിവസം വൈകുന്നേരം 6.30പാൽ തിരപുഴയിൽ ആറാട്ട് നടക്കുന്നതോടു കൂടി ഉത്സവത്തിന് കൊടിയിറങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102529/tuluvannur-maha-vishnu-temple)