---
title: "ഡിവൈഎഫ്ഐ ജില്ലാ യൂത്ത്മാർച്ച് സംഘാടക സമിതി രൂപീകരണത്തിന് തുടക്കമായി"
english_title: "DYFI District Youth March"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102546/dyfi-district-youth-march"
published_at: "2023-03-11T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c6be59f06d_IMG-20230311-WA0117.jpg"
keywords: []
---

# ഡിവൈഎഫ്ഐ ജില്ലാ യൂത്ത്മാർച്ച് സംഘാടക സമിതി രൂപീകരണത്തിന് തുടക്കമായി

> **Lead Summary:** **കൽപ്പറ്റ**:- വയനാടിനെ വഞ്ചിക്കുന്ന എം.പി, യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ ഉദ്ഘാടനം ഏപ്രിൽ 25 ന് വൈത്തിരിയിൽ വെച്ച് നടക്കും. ഏപ്രിൽ 25 മുതൽ 30 വരെ നടക്കുന്ന ജാഥ ജില്ലയിലാകെ പര്യടനം നടത്തും.

## Article Content

**കൽപ്പറ്റ**:- വയനാടിനെ വഞ്ചിക്കുന്ന എം.പി, യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ ഉദ്ഘാടനം ഏപ്രിൽ 25 ന് വൈത്തിരിയിൽ വെച്ച് നടക്കും. ഏപ്രിൽ 25 മുതൽ 30 വരെ നടക്കുന്ന ജാഥ ജില്ലയിലാകെ പര്യടനം നടത്തും.

യൂത്ത് മാർച്ചിന്റെ വൈത്തിരിയിൽ വെച്ച് നടക്കുന്ന ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. വൈത്തിരി സർവ്വീസ് സഹകരണ ബേങ്ക് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡിവൈഎഫ്ഐ പ്രഥമ ജില്ലാ സെക്രട്ടറിയായിരുന്ന പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, സി യൂസഫ്, ജോബിസൺ ജെയിംസ്, എം വി വിജേഷ്, എം ജനാർദ്ദനൻ, എൽസി ജോർജ്ജ്, സി എച്ച് മമ്മി, ചിത്രകുമാർ, കെ തോമസ് എന്നിവർ സംസാരിച്ചു. കെ എസ് ഹരിശങ്കർ അദ്ധ്യക്ഷനായി. എം രമേഷ് സ്വാഗതവും സി എച്ച് ആഷിഖ് നന്ദിയും പറഞ്ഞു.

വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷ് ചെയർമാനും ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക് സെക്രട്ടറി എം രമേഷ് കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു. വരുന്ന ദിവസങ്ങളിലായി 22 സ്വീകരണ കേന്ദ്രങ്ങളിലും യൂത്ത് മാർച്ചിന്റെ വിജയത്തിനായി സംഘാടക സമിതികൾ രൂപീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102546/dyfi-district-youth-march)