---
title: "കൊട്ടിയൂർ ടൗണിൽ സായാഹ്ന ധർണ്ണയും പ്രതിഷേധ സദസ്സും നടത്തി."
english_title: "An evening dharna and protest rally was held in Kotiyur town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102581/an-evening-dharna-and-protest-rally-was-held-in-kotiyur-town"
published_at: "2023-03-11T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c9576b4a9e_SDFSDFDS.jpg"
keywords: []
---

# കൊട്ടിയൂർ ടൗണിൽ സായാഹ്ന ധർണ്ണയും പ്രതിഷേധ സദസ്സും നടത്തി.

> **Lead Summary:** **കൊട്ടിയൂർ :** മലയോരജനതയെ അനുദിനം വേട്ടയാടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിച്ചുകൊണ്ട്, കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ കൊട്ടിയൂർ ടൗണിൽ സായാഹ്ന ധർണ്ണയും പ്രതിഷേധ സദസ്സും നടത്തി. കെസിവൈഎം മേഖലാ പ്രസിഡന്റ് മെൽബിൻ കല്ലടയിൽ അധ്യക്ഷനായ പരിപാടിയിൽ, പേരാവൂർ എംഎൽഎ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനവും, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയി നമ്പുടാകം മുഖ്യപ്രഭാഷണവും നടത്തി.

## Article Content

**കൊട്ടിയൂർ :** മലയോരജനതയെ അനുദിനം വേട്ടയാടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിച്ചുകൊണ്ട്, കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ കൊട്ടിയൂർ ടൗണിൽ സായാഹ്ന ധർണ്ണയും പ്രതിഷേധ സദസ്സും നടത്തി. കെസിവൈഎം മേഖലാ പ്രസിഡന്റ് മെൽബിൻ കല്ലടയിൽ അധ്യക്ഷനായ പരിപാടിയിൽ, പേരാവൂർ എംഎൽഎ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനവും, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയി നമ്പുടാകം മുഖ്യപ്രഭാഷണവും നടത്തി.

പേരാവൂർ ബ്ലോക്ക് മെമ്പർ ശ്രീ സുനീന്ദ്രൻ കെ, കെസിവൈഎം മേഖല ഡയറക്ടർ ഫാ കുര്യൻ വാഴയിൽ, കിഫ പഞ്ചായത്ത് തല പ്രസിഡന്റ് ശ്രീ വിൽസൺ വടക്കേൽ, പാസ്റ്റർ കൗൺസിൽ അംഗം ശ്രീ ജിൽസ് മേക്കൽ കെസിവൈഎം രൂപത സെക്രട്ടറി ബെറ്റി പുതുപറമ്പിൽ എന്നിവർ സംസാരിക്കുകയും ചെയ്തു. മേഖല ഭാരവാഹി ആർഷ നെടുംകല്ലേൽ, അനിറ്റ കാഞ്ഞിരക്കുളം, ഒറ്റപ്ലാവ് ഇടവക വികാരി ഫാ വിനോദ് പാക്കാനികുഴിയിൽ അഡോൺ, ആന്മരിയ മണ്ണൂർ, റോബിൻ പാലക്കൽ,വിനീഷ് മഠത്തിൽ മെറിൻ ഗോഡ്സൺ സി റോസ്‌ന SH എന്നിവർ നേതൃത്വം നൽകുകയും നിരവധി യുവജനങ്ങൾ പങ്കെടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102581/an-evening-dharna-and-protest-rally-was-held-in-kotiyur-town)