---
title: "അദ്ധ്യാപകര്‍ക്കായി ബേസിക് ലൈഫ് സപ്പോര്‍ട്ട് ഫസ്റ്റ് എയ്ഡ് ക്ലാസ്സ് സംഘടിപ്പിച്ചു."
english_title: "Organized Basic Life Support First Aid class for teachers."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102583/organized-basic-life-support-first-aid-class-for-teachers"
published_at: "2023-03-11T20:33:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c98784dc85_DFCD.jpg"
keywords: []
---

# അദ്ധ്യാപകര്‍ക്കായി ബേസിക് ലൈഫ് സപ്പോര്‍ട്ട് ഫസ്റ്റ് എയ്ഡ് ക്ലാസ്സ് സംഘടിപ്പിച്ചു.

> **Lead Summary:** **മാനന്തവാടി: **മോട്ടോര്‍ വാഹന വകുപ്പിന്റെയും വയനാട് റോഡ് സേഫ്റ്റി വോളണ്ടിയേഴ്‌സിന്റെയും ആഭിമുഖ്യത്തില്‍ മാനന്തവാടി സെന്റ് കാതറിന്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി ബേസിക് ലൈഫ് സപ്പോര്‍ട്ട് ഫസ്റ്റ് എയ്ഡ് ക്ലാസ്സ് സംഘടിപ്പിച്ചു. അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം കൂടുതല്‍ പൊതുജനങ്ങളിലേക്കെത്തിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയത് കൊണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധാന്‍ ഗോപി പറഞ്ഞു.

## Article Content

**മാനന്തവാടി: **മോട്ടോര്‍ വാഹന വകുപ്പിന്റെയും വയനാട് റോഡ് സേഫ്റ്റി വോളണ്ടിയേഴ്‌സിന്റെയും ആഭിമുഖ്യത്തില്‍ മാനന്തവാടി സെന്റ് കാതറിന്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി ബേസിക് ലൈഫ് സപ്പോര്‍ട്ട് ഫസ്റ്റ് എയ്ഡ് ക്ലാസ്സ് സംഘടിപ്പിച്ചു. അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം കൂടുതല്‍ പൊതുജനങ്ങളിലേക്കെത്തിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയത് കൊണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധാന്‍ ഗോപി പറഞ്ഞു.

ഫസ്റ്റ് എയ്ഡ് ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം ലഭിച്ചവര്‍ സമൂഹത്തിലുണ്ടായാല്‍ മരണ നിരക്ക് കുറയാന്‍ സാധിക്കുമെന്നും അദ്ധേഹം പറഞ്ഞു.ഹെഡ് മാസ്റ്റര്‍ ഷാജു. പി എ അദ്ധ്യക്ഷത വഹിച്ചു. 

സീനിയര്‍ അസിസ്റ്റന്റ് ഷൈനി ജോസഫ് സ്വാഗതം പറഞ്ഞു. എ എം വി ഐ റെജി.. ഷാജിന്‍ ജോസ് റോഡ് സേഫ്റ്റി വളണ്ടിയര്‍ സുരേന്ദ്രന്‍ കല്‍പ്പറ്റ തുണ്ടിയവര്‍ സംസാരിച്ചു വയനാട് റോഡ് സേഫ്റ്റി വളണ്ടിയര്‍മാരായ പി.കുഞ്ഞി മുഹമ്മദ് മേപ്പാടി .മനോജ് എന്നിവര്‍ ക്ലാസെടുത്തു സ്റ്റാഫ് സെക്രട്ടറി ശശി എകെ നന്ദി പറഞ്ഞു  അദ്ധ്യാപകര്‍ക്കുള്ള റോഡ് സുരക്ഷ പഠന സഹായി കൈപുസ്തകം ഹെഡ് മാസ്റ്റര്‍ ഷാജു പി എ വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102583/organized-basic-life-support-first-aid-class-for-teachers)