---
title: "കടുവയ്ക്ക് പിന്നാലെ കരടിയും"
english_title: "The tiger will be followed by the bear"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102590/the-tiger-will-be-followed-by-the-bear"
published_at: "2023-03-11T21:14:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ca2c4abe62_sdfsdfAbear.jpg"
keywords: []
---

# കടുവയ്ക്ക് പിന്നാലെ കരടിയും

> **Lead Summary:** **ബത്തേരി: **പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി, പാലക്കുറ്റി, ഗാന്ധിനഗര്‍, ചേമ്പുംകൊല്ലി, മൂടക്കൊല്ലി മേഖലകള്‍ കരടി ഭീതിയില്‍. പ്രദേശത്ത് കാട്ടാന, കടുവാശല്യം നിലനില്‍ക്കുന്നതിനിടെയാണ് കരടിയും ജനജീവിതത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ഇതിനകം തന്നെ ഏഴോളം പേരാണ് കരടിയെ നേരില്‍ കണ്ടത്. കരടിയുടെ സാന്നിധ്യം അടിക്കടിയുണ്ടായതിനെ തുടര്‍ന്ന് വനപാലകരെ അറിയിച്ചെങ്കിലും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. ചില വീടുകളുടെ വാതില്‍ക്കലും മറ്റും രാത്രി സമയത്ത് കടുവയെ കണ്ടവരുണ്ട്. മനുഷ്യനെ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കരടിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗര്‍ കൂട്ടായ്മ ഗ്രൂപ്പിലൂടെ ശബ്ദമുയര്‍ത്തുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന ആരോപണവും ഉയരന്നുണ്ട്.

## Article Content

**ബത്തേരി: **പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി, പാലക്കുറ്റി, ഗാന്ധിനഗര്‍, ചേമ്പുംകൊല്ലി, മൂടക്കൊല്ലി മേഖലകള്‍ കരടി ഭീതിയില്‍. പ്രദേശത്ത് കാട്ടാന, കടുവാശല്യം നിലനില്‍ക്കുന്നതിനിടെയാണ് കരടിയും ജനജീവിതത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ഇതിനകം തന്നെ ഏഴോളം പേരാണ് കരടിയെ നേരില്‍ കണ്ടത്. കരടിയുടെ സാന്നിധ്യം അടിക്കടിയുണ്ടായതിനെ തുടര്‍ന്ന് വനപാലകരെ അറിയിച്ചെങ്കിലും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. ചില വീടുകളുടെ വാതില്‍ക്കലും മറ്റും രാത്രി സമയത്ത് കടുവയെ കണ്ടവരുണ്ട്. മനുഷ്യനെ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കരടിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗര്‍ കൂട്ടായ്മ ഗ്രൂപ്പിലൂടെ ശബ്ദമുയര്‍ത്തുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന ആരോപണവും ഉയരന്നുണ്ട്.

വാകേരി മേഖലയില്‍ കരടിയുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തരമായി നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സത്യാലയം തമ്പി ജില്ലാഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കി. കര്‍ഷകര്‍ക്ക് ഒട്ടനവധി നാശനഷ്ടങ്ങളാണ് കരടി വരുത്തിവെക്കുന്നത്. കാട്ടാന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗശല്യത്തില് പുറമെയാണ് കരടിയുടെ ആക്രമണവും പ്രദേശത്ത് തുടര്‍ക്കഥയായി മാറിയിട്ടുള്ളത്. ഈ വിഷയത്തില്‍ ആവശ്യമായ അന്വേഷണം നടത്താനോ, ശാശ്വത പരിഹാരം കാണാനോ ബന്ധപ്പെട്ട് അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും, എത്രയും വേഗം കരടിയെ കൂട് വെച്ച് പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തമ്പി പരാതിയില്‍ ആവശ്യപ്പെട്ടു.                        

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102590/the-tiger-will-be-followed-by-the-bear)