---
title: "ശ്രീരാമ നവമി രഥയാത്രയ്ക്ക് കൊട്ടിയൂരിൽ സ്വീകരണം നൽകി. "
english_title: "Sri Rama Navami Ratha Yatra was welcomed at Kottiur. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102598/sri-rama-navami-ratha-yatra-was-welcomed-at-kottiur"
published_at: "2023-03-11T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640cabdb90f80_fxcvx.jpg"
keywords: []
---

# ശ്രീരാമ നവമി രഥയാത്രയ്ക്ക് കൊട്ടിയൂരിൽ സ്വീകരണം നൽകി. 

> **Lead Summary:** **കൊട്ടിയൂർ :** ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലൂർ മൂകാംബികാസന്നിധിയിൽ നിന്നാരംഭിച്ച ശ്രീരാമനവമി രഥയാത്രയ്ക്ക് ശനിയാഴ്ച കൊട്ടിയൂരിൽ സ്വീകരണം നൽകി. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിവിധ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലെ ആവേശോജ്ജ്വലമായ സ്വീകരണങ്ങൾക്കു ശേഷം പുണ്യഭൂമിയും ജഗദ്ഗുരു സത്യാനന്ദസരസ്വതിസ്വാമിതൃപ്പാദങ്ങളുടെ കർമ്മവേദികയുമായിരുന്ന കൊട്ടിയൂരിൽ എത്തിച്ചേർന്ന രഥയാത്രയെ ശനിയാഴ്ച വൈകിട്ട് 6.30 മണിക്ക് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രഭാരവാഹികൾ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.

## Article Content

**കൊട്ടിയൂർ :** ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലൂർ മൂകാംബികാസന്നിധിയിൽ നിന്നാരംഭിച്ച ശ്രീരാമനവമി രഥയാത്രയ്ക്ക് ശനിയാഴ്ച കൊട്ടിയൂരിൽ സ്വീകരണം നൽകി. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിവിധ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലെ ആവേശോജ്ജ്വലമായ സ്വീകരണങ്ങൾക്കു ശേഷം പുണ്യഭൂമിയും ജഗദ്ഗുരു സത്യാനന്ദസരസ്വതിസ്വാമിതൃപ്പാദങ്ങളുടെ കർമ്മവേദികയുമായിരുന്ന കൊട്ടിയൂരിൽ എത്തിച്ചേർന്ന രഥയാത്രയെ ശനിയാഴ്ച വൈകിട്ട് 6.30 മണിക്ക് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രഭാരവാഹികൾ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.

തുടർന്ന് നടന്ന ആദ്ധ്യാത്മിക സത്സംഗത്തിൽ സംപൂജ്യ സത്യാനന്ദതീർത്ഥപാദസ്വാമികൾ ശ്രീരാമനവമി സന്ദേശം നൽകി.പി.എസ്.മോഹനൻ കൊട്ടിയൂർ അദ്ധ്യക്ഷതവഹിച്ചു.ശ്രീരാമദാസമിഷൻയൂണിവേഴ്സൽ സൊസൈറ്റി സംസ്ഥാന ഭാരവാഹികളായ ഉണ്ണികൃഷ്ണൻ മംഗലശ്ശേരി.ഗിരീഷ്കുമാർ കെ.പി. ഗണപതിക്ഷേത്രംഭാരവാഹികളായ മഠത്തിൽ ബാലകൃഷ്ണൻനായർ ,സുരേഷ്കൊട്ടിയൂർ,മനോജ്കുമാർ,ക്ഷേത്രസംരക്ഷണസമിതികണ്ണൂർ ജില്ലാ സിക്രട്ടറി സി.ജെ.ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102598/sri-rama-navami-ratha-yatra-was-welcomed-at-kottiur)