---
title: "ബൂത്ത് സശാക്തീകരണ അഭിയാൻ ഉദ്‌ഘാടനം ചെയ്തു "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102625/iritty"
published_at: "2023-03-12T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d1c44c12bf_FB_IMG_1678580712245.jpg"
keywords: []
---

# ബൂത്ത് സശാക്തീകരണ അഭിയാൻ ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **ഇരിട്ടി** : ബി ജെ പി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ബൂത്ത് സശാക്തീകരണ അഭിയാൻ പരിപാടിയുടെ കണ്ണൂർ ജില്ലാ തല ഉദ്‌ഘാടനം ഇരിട്ടിയിൽ നടന്നു. കീഴൂർ ബൂത്ത് 58ൽ നടന്ന പരിപാടി ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എ. പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ്, ജില്ലാ ജനറൽ സിക്രട്ടറിമാരായ എം.ആർ. സുരേഷ്, ബിജു എളക്കുഴി, മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി, മണ്ഡലം ജനറൽ സിക്രട്ടറിമാരായ പ്രിജേഷ് അളോറ, സി. രജീഷ്, ബൂത്ത് ഇൻചാർജ്ജ് കെ. ജയപ്രകാശ്, എ. എം. ജിതിൻ എന്നിവർ പങ്കെടുത്തു. ബൂത്ത് സശാക്തീകരണത്തിന്റെ ഭാഗമായി സരൾ ആപ്പിലേക്ക് ഭാരതത്തിലെ ബൂത്തുതല പ്രവർത്തകരുടെയും ഭാരവാഹികളുടെയും പേര് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പരിപാടിയാണ് ഇത്.

## Article Content

**ഇരിട്ടി** : ബി ജെ പി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ബൂത്ത് സശാക്തീകരണ അഭിയാൻ പരിപാടിയുടെ കണ്ണൂർ ജില്ലാ തല ഉദ്‌ഘാടനം ഇരിട്ടിയിൽ നടന്നു. കീഴൂർ ബൂത്ത് 58ൽ നടന്ന പരിപാടി ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എ. പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ്, ജില്ലാ ജനറൽ സിക്രട്ടറിമാരായ എം.ആർ. സുരേഷ്, ബിജു എളക്കുഴി, മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി, മണ്ഡലം ജനറൽ സിക്രട്ടറിമാരായ പ്രിജേഷ് അളോറ, സി. രജീഷ്, ബൂത്ത് ഇൻചാർജ്ജ് കെ. ജയപ്രകാശ്, എ. എം. ജിതിൻ എന്നിവർ പങ്കെടുത്തു. ബൂത്ത് സശാക്തീകരണത്തിന്റെ ഭാഗമായി സരൾ ആപ്പിലേക്ക് ഭാരതത്തിലെ ബൂത്തുതല പ്രവർത്തകരുടെയും ഭാരവാഹികളുടെയും പേര് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പരിപാടിയാണ് ഇത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102625/iritty)