---
title: "തിയേറ്ററുകൾ കീഴടക്കി കുറുപ്പ്; ആദ്യ പ്രദർശനത്തിന് മികച്ച പ്രതികരണം "
english_title: "Malayalam movie kurup Excellent response"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10265/malayalam-movie-kurup-excellent-response"
published_at: "2021-11-12T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e35246d6ef_images (16).jpeg"
keywords: []
---

# തിയേറ്ററുകൾ കീഴടക്കി കുറുപ്പ്; ആദ്യ പ്രദർശനത്തിന് മികച്ച പ്രതികരണം 

> **Lead Summary:** ആദ്യ ഷോ തന്നെ കാഴ്ചക്കാരുടെ മനസ്സുനിറച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡിന്റെ ആഘാതത്തില്‍ നിന്ന് സിനിമാ മേഖലകരകയറിയതിന്റെ ആഹ്ലാദംകൂടി കുറുപ്പിലൂടെ പ്രേക്ഷകര്‍ പങ്കുവയ്ക്കുകയാണ്.

## Article Content

ആദ്യ ഷോ തന്നെ കാഴ്ചക്കാരുടെ മനസ്സുനിറച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡിന്റെ ആഘാതത്തില്‍ നിന്ന് സിനിമാ മേഖലകരകയറിയതിന്റെ ആഹ്ലാദംകൂടി കുറുപ്പിലൂടെ പ്രേക്ഷകര്‍ പങ്കുവയ്ക്കുകയാണ്.

കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പായി മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും ദുല്‍ഖര്‍ തന്നെയാണ്.

വേള്‍ഡ് വൈഡ് 1500 തീയറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിത്തീര്‍ന്നിരിക്കുകയാണ് കുറുപ്പ്.

മലയാള സിനിമാ ചരിത്രതാളുകളില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കുവാന്‍ എത്തുന്ന ചിത്രത്തിനായി വേറിട്ട രീതിയിലാണ് കുറുപ്പ് അണിയറപ്രവര്‍ത്തകര്‍ പ്രൊമോഷന്‍ വര്‍ക്കുകള്‍ നടത്തുന്നത്. മലയാള സിനിമക്ക് തന്നെ അഭിമാനമായി കുറുപ്പിന്റെ ട്രെയ്ലര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ മലയാളചലച്ചിത്രമാണ് കുറുപ്പ്.

ബുര്‍ജ് ഖലീഫയില്‍ ട്രൈലെര്‍ പ്രദര്‍ശനം നടന്നപ്പോള്‍, ദുല്‍ഖര്‍, ഭാര്യ അമാല്‍, അവരുടെ മകള്‍ എന്നിവര്‍ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേരളത്തില്‍ അങ്ങോളമിങ്ങോളം കുറുപ്പ് അന്നൗണ്‍സ്മെന്റിനൊപ്പം 'വാണ്ടഡ്' പോസ്റ്ററുകളും വിതരണം ചെയ്ത് സാധാരണക്കാരിലേക്ക് ചിത്രം എത്തിക്കുവാന്‍ റോഡ് ഷോയും മറ്റും നടത്തി കുറുപ്പ് ടീം ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ തെരുവീഥികളില്‍ നിന്നും ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫ വരെയെത്തിയ പ്രൊമോഷന്‍ കണ്ടമ്പരന്നിരിക്കുകയായാണ് പ്രേക്ഷകരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10265/malayalam-movie-kurup-excellent-response)