---
title: "വി​ദ്യാ​ർ​ഥി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ ര​ണ്ടാം പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ലാ​യി."
english_title: "They stop and beat the students and try to stab them. Police arrested the second accused in the case."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102662/they-stop-and-beat-the-students-and-try-to-stab-them-police-arrested-the-second-accused-in-the-case"
published_at: "2023-03-12T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d6dadb8881_dsafd.jpg"
keywords: []
---

# വി​ദ്യാ​ർ​ഥി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ ര​ണ്ടാം പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ലാ​യി.

> **Lead Summary:** **ഹ​രി​പ്പാ​ട്: **കു​മാ​ര​പു​രം കെ.​കെ.​കെ.​വി.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ ര​ണ്ടാം പ്ര​തി ക​രു​വാ​റ്റ, അ​നി​ഴം വീ​ട്ടി​ൽ സി​ജു​രാ​ജ് (ആ​ട് സി​ജു) പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ഒ​ന്നാം പ്ര​തി​യാ​യ ശ്രു​തി വി​ഷ്ണു​വി​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

## Article Content

**ഹ​രി​പ്പാ​ട്: **കു​മാ​ര​പു​രം കെ.​കെ.​കെ.​വി.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ ര​ണ്ടാം പ്ര​തി ക​രു​വാ​റ്റ, അ​നി​ഴം വീ​ട്ടി​ൽ സി​ജു​രാ​ജ് (ആ​ട് സി​ജു) പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ഒ​ന്നാം പ്ര​തി​യാ​യ ശ്രു​തി വി​ഷ്ണു​വി​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കു​ട്ടി​ക​ൾ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ സ്കൂ​ട്ട​റി​ൽ വ​ന്ന പ്ര​തി​ക​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ക​ത്തി​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തു​ക​ണ്ട്​ അ​തു​വ​ഴി വ​ന്ന​വ​ർ വാ​ഹ​നം നി​ർ​ത്തി​യ​തോ​ടെ പ്ര​തി​ക​ൾ പി​ന്തി​രി​യു​ക​യു​മാ​യി​രു​ന്നു. സി.​സി ടി.​വി​യും മ​റ്റും പ​രി​ശോ​ധി​ച്ചാ​ണ് ഹ​രി​പ്പാ​ട് പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, ഷൈ​ജ, എ.​എ​സ്.​ഐ സു​ജി​ത്, എ​സ്.​സി.​പി.​ഒ​മാ​രാ​യ മ​ഞ്ജു, ചി​ത്തി​ര, സി.​പി.​ഒ​മാ​രാ​യ നി​ഷാ​ദ്, സോ​നു ജി​ത്തു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102662/they-stop-and-beat-the-students-and-try-to-stab-them-police-arrested-the-second-accused-in-the-case)