---
title: "ശ്രീരാമനവമി മഹോത്സവ ഘോഷയാത്രയ്ക്ക് പയ്യന്നൂർ വിഢോബ ക്ഷേത്രത്തിൽ സ്വീകരണം നൽകി. "
english_title: "Sri Ram Navami Mahotsava procession was welcomed at Payyannur Vidhoba Temple."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102693/sri-ram-navami-mahotsava-procession-was-welcomed-at-payyannur-vidhoba-temple"
published_at: "2023-03-12T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d9944e0908_ffsdv.jpg"
keywords: []
---

# ശ്രീരാമനവമി മഹോത്സവ ഘോഷയാത്രയ്ക്ക് പയ്യന്നൂർ വിഢോബ ക്ഷേത്രത്തിൽ സ്വീകരണം നൽകി. 

> **Lead Summary:** **പയ്യന്നൂർ: ** ലോകം ഒരു കുടുംബം' എന്ന മഹാസന്ദേശം വിളംബരം ചെയ്തു കൊണ്ട് നടത്തുന്ന ശ്രീരാമനവമി മഹോത്സവ ഘോഷയാത്രയ്ക്ക് പയ്യന്നൂർ വിഢോബ ക്ഷേത്രത്തിൽ സ്വീകരണം നൽകി. മാർച്ച് 8 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച യാത്ര ഈ മാസം മുപ്പതിന് രാമനവമി ദിനത്തിൽ കന്യാകുമാരിയിൽ സമാപിക്കും.

## Article Content

**പയ്യന്നൂർ: ** ലോകം ഒരു കുടുംബം' എന്ന മഹാസന്ദേശം വിളംബരം ചെയ്തു കൊണ്ട് നടത്തുന്ന ശ്രീരാമനവമി മഹോത്സവ ഘോഷയാത്രയ്ക്ക് പയ്യന്നൂർ വിഢോബ ക്ഷേത്രത്തിൽ സ്വീകരണം നൽകി. മാർച്ച് 8 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച യാത്ര ഈ മാസം മുപ്പതിന് രാമനവമി ദിനത്തിൽ കന്യാകുമാരിയിൽ സമാപിക്കും.

മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് സ്വാമി സത്യാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നടത്തിയുന്ന രഥയാത്രയ്ക്ക് അദ്ദേഹത്തിന്റെ പാത പിൻതുടർന്ന് ശിഷ്യന്മാരാണ് നേതൃത്വം നൽകുന്നത്. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി 1991-ൽ സമാരംഭിച്ച ശ്രീരാമനവമി രഥയാത്രയുടെ 13-ാമതു പരിക്രമണമാണ് കൊല്ലൂർ ശ്രീമൂകാംബികാ സന്നിധിയിൽ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങൾ ഭദ്രദീപപ്രതിഷ്ഠ നടത്തി പ്രയാണം ആരംഭിക്കുന്നത്.

കേരളത്തിലെ ജില്ലകളിലും, തമിഴ് നാട്ടിലെ 23 ദിവസങ്ങളിലായി പരിക്രമണം നടത്തപ്പെടുകയാണ്. പയ്യന്നൂർ വിഡോബ ക്ഷേത്രത്തിൽ വെച്ച് രഥയാത്രയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വീകരണം നൽകി. ഹരേ രാമ, ഹരേ കൃഷ്ണ മന്ത്ര ധ്വനികൾ ഉരുവിട്ടു കൊണ്ട് നിരവധി വിശ്വാസികൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. തുടർന്ന് പ്രസാദ വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102693/sri-ram-navami-mahotsava-procession-was-welcomed-at-payyannur-vidhoba-temple)