---
title: "കേരളത്തിൽ കനത്ത ചൂട് തുടരുന്നു."
english_title: "Heavy heat continues in Kerala."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102694/heavy-heat-continues-in-kerala"
published_at: "2023-03-12T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d9aa55efcf_fdsfds.jpg"
keywords: []
---

# കേരളത്തിൽ കനത്ത ചൂട് തുടരുന്നു.

> **Lead Summary:** കേരളത്തിൽ കനത്ത ചൂട് തുടരുന്നു. മധ്യ-വടക്കൻ ജില്ലകളിൽ കൊടും ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ മൂന്ന് ജില്ലകളിൽ സൂര്യതാപത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം. വേനൽ മഴയ്ക്ക് സാധ്യതയില്ലാത്തതിനാൽ പകൽ സമയങ്ങളിൽ താപനില കൂടാൻ സാധ്യതയുണ്ട്. 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

## Article Content

കേരളത്തിൽ കനത്ത ചൂട് തുടരുന്നു. മധ്യ-വടക്കൻ ജില്ലകളിൽ കൊടും ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ മൂന്ന് ജില്ലകളിൽ സൂര്യതാപത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം. വേനൽ മഴയ്ക്ക് സാധ്യതയില്ലാത്തതിനാൽ പകൽ സമയങ്ങളിൽ താപനില കൂടാൻ സാധ്യതയുണ്ട്. 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102694/heavy-heat-continues-in-kerala)