---
title: "യു പി സ്‌കൂളിന്റെ 114ാം വാർഷികവും സർവീസിൽനിന്ന്‌ വിരമിക്കുന്ന അധ്യാപകർക്ക്‌ യാത്രയയപ്പും നടന്നു."
english_title: "The 114th anniversary of UP School and farewell to the retiring teachers was held."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102698/the-114th-anniversary-of-up-school-and-farewell-to-the-retiring-teachers-was-held"
published_at: "2023-03-12T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640da181c5522_dfgdhf.jpg"
keywords: []
---

# യു പി സ്‌കൂളിന്റെ 114ാം വാർഷികവും സർവീസിൽനിന്ന്‌ വിരമിക്കുന്ന അധ്യാപകർക്ക്‌ യാത്രയയപ്പും നടന്നു.

> **Lead Summary:** **തളിപ്പറമ്പ്‌: ** തളിപ്പറമ്പ്‌ അക്കിപ്പറമ്പ്‌ യു പി സ്‌കൂളിന്റെ 114ാം വാർഷികവും സർവീസിൽനിന്ന്‌ വിരമിക്കുന്ന അധ്യാപകർക്ക്‌ യാത്രയയപ്പും നടന്നു. വെള്ളിയാഴ്ച കുട്ടികളുടെ വിവിധ കലാപരിപാടികളോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകൻ ബാബു സെബാസ്‌റ്റ്യൻ, അധ്യാപകരായ കെ ജിജി ജോൺ, കെ ജയപ്രകാശൻ എന്നിവർക്ക്‌ യാത്രയയപ്പ്‌ നൽകിയത്. യാത്രയയപ്പ്‌ സമ്മേളനം മുൻ എം എൽ എ ജയിംസ്‌ മാത്യു ഉദ്‌ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്‌: ** തളിപ്പറമ്പ്‌ അക്കിപ്പറമ്പ്‌ യു പി സ്‌കൂളിന്റെ 114ാം വാർഷികവും സർവീസിൽനിന്ന്‌ വിരമിക്കുന്ന അധ്യാപകർക്ക്‌ യാത്രയയപ്പും നടന്നു. വെള്ളിയാഴ്ച കുട്ടികളുടെ വിവിധ കലാപരിപാടികളോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകൻ ബാബു സെബാസ്‌റ്റ്യൻ, അധ്യാപകരായ കെ ജിജി ജോൺ, കെ ജയപ്രകാശൻ എന്നിവർക്ക്‌ യാത്രയയപ്പ്‌ നൽകിയത്. യാത്രയയപ്പ്‌ സമ്മേളനം മുൻ എം എൽ എ ജയിംസ്‌ മാത്യു ഉദ്‌ഘാടനം ചെയ്തു.

> കുട്ടികൾ തയ്യാറാക്കിയ "കഥക്കൂട്ട്‌' കൈയെഴുത്ത്‌ മാസിക പ്രകാശനവും വിവിധ എൻഡോവ്‌മെന്റുകളുടെ വിതരണവും നടന്നു. പി ടി എ പ്രസിഡണ്ട് പി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ഇ പി സുജിത്ത്കുമാർ ,കെ മനോജ്, എസ് പി രമേശൻ , കെ എം ലത്തീഫ്, സി ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ചേർന്ന് ഒരുക്കിയ കലാവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102698/the-114th-anniversary-of-up-school-and-farewell-to-the-retiring-teachers-was-held)