കണ്ണൂരില്‍ വീടിന്‍റെ മച്ച് തകർന്നുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു

കണ്ണൂരില്‍ വീടിന്‍റെ മച്ച് തകർന്നുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു
Oct 4, 2021 09:33 AM | By Vinod


കണ്ണൂർ:കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് സ്ത്രീ മരിച്ചു. പൊടിക്കുണ്ട് കൊയിവീട്ടിൽ വസന്ത (60) യാണ് മരിച്ചത്. മകൻ ഷിബുവിന് പരിക്കേറ്റു. മച്ച് നിർമിച്ച മരംകൊണ്ടുള്ള ബീമും മണ്ണും മുകൾ നിലയിലെ കട്ടിലും അലമാരയും ഉൾപ്പെടെയുള്ള വസ്തുക്കൾ ഉറങ്ങിക്കിടക്കുകയായിരുന്ന വസന്തയുടെ മേലെ പതിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും വസന്ത മരിച്ചിരുന്നു. സീലിങ്ങിന്റെ ബീം തകർന്നതാണ് അപകടത്തിന് ഇടയാക്കിയത്.


ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകമുണ്ടായത്. മരത്തിന്റെ ബീം ഉപയോഗിച്ചുണ്ടാക്കിയ സീലിങ് തകർന്നുവീഴുകയായിരുന്നു. സീലിങ് തകർന്നതോടെ മുകളിലത്തെ നിലയിലെ കട്ടിൽ അടക്കമുള്ള വസ്തുക്കൾ വസന്തയുടെ മേലേക്ക് വീണു. മുകളിലെ നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകൻ ഷിബുവും താഴേക്ക് വീണു. ഷിബുവിനെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ഇയാൾക്ക് തലക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.


ഷിബുവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപെടുത്തിയെങ്കിലും കുടുങ്ങിപ്പോയ ബീമും മണ്ണും ഉൾപ്പെടെ പതിച്ചതിനാൽ വസന്തയെ രക്ഷിക്കാനായില്ല. അവശിഷ്ടങ്ങൾ നീക്കി വസന്തയെ പുറത്തെടുക്കാനും ഫയർഫോഴ്സും പോലീസും നന്നേ പാടുപെട്ടു. മണ്ണും മറ്റും വീണ് വാതിൽ തുറക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പിന്നീട് വാതിൽ പൊളിച്ച് അകത്ത് കടക്കുമ്പേഴേക്കും വസന്ത മരിച്ചിരുന്നു.


50 വർഷത്തിലധികം പഴക്കമുള്ള വീട്ടിലെ മച്ചിൻറെ മരംകൊണ്ടുള്ള ബീം ദ്രവിച്ചതാണ് തകർന്നുവീഴാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വസന്തയുടെ ഭർത്താവും മറ്റൊരു മകനുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മറ്റ് രണ്ട് മക്കൾ ബന്ധുവീട്ടിലായിരുന്നു.

Housewife dies after house collapse in Kannur

Next TV

Related Stories
നടൻ നെടുമുടി വേണു വിടവാങ്ങി

Oct 11, 2021 02:06 PM

നടൻ നെടുമുടി വേണു വിടവാങ്ങി

നടൻ നെടുമുടി വേണു (73) വിടവാങ്ങി. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്‌ച പകൽ 1:30 ഓടെയായിരുന്നു അന്ത്യം....

Read More >>
കൊട്ടിയൂർ നെല്ലിയോടിയിലെ ആണ്ടൂർ ഉലഹന്നാന്റെ ഭാര്യ ത്രേസ്യ നിര്യാതയായി

Oct 4, 2021 11:00 AM

കൊട്ടിയൂർ നെല്ലിയോടിയിലെ ആണ്ടൂർ ഉലഹന്നാന്റെ ഭാര്യ ത്രേസ്യ നിര്യാതയായി

കൊട്ടിയൂർ നെല്ലിയോടിയിലെ ആണ്ടൂർ ഉലഹന്നാന്റെ ഭാര്യ ത്രേസ്യ(84)...

Read More >>
ചിറപ്പുറത്ത് ജോണി (68) നിര്യാതനായി

Oct 3, 2021 06:19 PM

ചിറപ്പുറത്ത് ജോണി (68) നിര്യാതനായി

ചിറപ്പുറത്ത് ജോണി (68)...

Read More >>
ഉളിക്കൽ വയത്തൂരിലെ വലിയകുളത്തിൽ ലിസി നിര്യാതയായി

Oct 2, 2021 03:39 PM

ഉളിക്കൽ വയത്തൂരിലെ വലിയകുളത്തിൽ ലിസി നിര്യാതയായി

ഉളിക്കൽ വയത്തൂരിലെ വലിയകുളത്തിൽ ബാബുവിന്റെ ഭാര്യ ലിസി ...

Read More >>
പയ്യാവൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ റിട്ട അധ്യാപിക കുഴിവേലിൽ ചിന്നമ്മ (88) നിര്യാതയായി.

Oct 1, 2021 07:14 PM

പയ്യാവൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ റിട്ട അധ്യാപിക കുഴിവേലിൽ ചിന്നമ്മ (88) നിര്യാതയായി.

പയ്യാവൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ റിട്ട അധ്യാപിക കുഴിവേലിൽ ചിന്നമ്മ (88) നിര്യാതയായി....

Read More >>
അന്നക്കുട്ടി (75) നിര്യാതയായി

Oct 1, 2021 07:02 PM

അന്നക്കുട്ടി (75) നിര്യാതയായി

പൈസക്കരി മടയ്ക്കലിലെ വളയത്ത് ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (75) നിര്യാതയായി...

Read More >>
Top Stories