---
title: "കോളജ് അധ്യാപകരുടെ കോൺഗ്രസ്സ് സംഘടനയായ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് സംഘ്പരിവാർ സംഘടന നേതാവും. "
english_title: "Sangh Parivar organization leader for Kerala Private Teachers Association state conference, which is a congress organizati"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102706/sangh-parivar-organization-leader-for-kerala-private-teachers-association-state-conference-which-is-a-congress-organizati"
published_at: "2023-03-12T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640dbd6429da6_ssdfsd.jpg"
keywords: []
---

# കോളജ് അധ്യാപകരുടെ കോൺഗ്രസ്സ് സംഘടനയായ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് സംഘ്പരിവാർ സംഘടന നേതാവും. 

> **Lead Summary:** **കോഴിക്കോട്: **കോളജ് അധ്യാപകരുടെ കോൺഗ്രസ്സ് സംഘടനയായ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് സംഘ്പരിവാർ സംഘടന നേതാവും. ഗോവ സർവകലാശാല എക്‌സിക്യൂട്ടീവ് കൗൺസിലിലെ ബി.ജെ.പി നോമിനി ഡോ. എസ്. ഉണ്ണികൃഷ്ണൻ ശ്രീശൈലമാണ് പങ്കെടുത്തത്. ബി.ജെ.പിയുടെ സാംസ്‌കാരിക സംഘടനയായ തപസ്യയുടെ സംസ്ഥാന വർക്കിങ് പ്രസിഡൻറാണ് എസ് ഉണ്ണികൃഷ്ണൻ. വർഷങ്ങളായി സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്ന ഉണ്ണികൃഷ്ണനെ ബിജെപി പ്രതിനിധിയായി നാമനിർദ്ദേശം ചെയ്തത് അഡ്വ. പി എസ് ശ്രീധരൻപിള്ളയാണ്. ബിജെപിക്ക് കോളേജ് അധ്യാപകസംഘടനയില്ലെന്നും ഇടത് വിരുദ്ധരായ ആളുകൾ പ്രവർത്തിക്കുന്ന സംഘടനയാണ് കെ.പി.സി.ടി.എ എന്നാണ് ഉണ്ണികൃഷ്ണനും സംഘടനയും പറയുന്നത്.

## Article Content

**കോഴിക്കോട്: **കോളജ് അധ്യാപകരുടെ കോൺഗ്രസ്സ് സംഘടനയായ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് സംഘ്പരിവാർ സംഘടന നേതാവും. ഗോവ സർവകലാശാല എക്‌സിക്യൂട്ടീവ് കൗൺസിലിലെ ബി.ജെ.പി നോമിനി ഡോ. എസ്. ഉണ്ണികൃഷ്ണൻ ശ്രീശൈലമാണ് പങ്കെടുത്തത്. ബി.ജെ.പിയുടെ സാംസ്‌കാരിക സംഘടനയായ തപസ്യയുടെ സംസ്ഥാന വർക്കിങ് പ്രസിഡൻറാണ് എസ് ഉണ്ണികൃഷ്ണൻ. വർഷങ്ങളായി സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്ന ഉണ്ണികൃഷ്ണനെ ബിജെപി പ്രതിനിധിയായി നാമനിർദ്ദേശം ചെയ്തത് അഡ്വ. പി എസ് ശ്രീധരൻപിള്ളയാണ്. ബിജെപിക്ക് കോളേജ് അധ്യാപകസംഘടനയില്ലെന്നും ഇടത് വിരുദ്ധരായ ആളുകൾ പ്രവർത്തിക്കുന്ന സംഘടനയാണ് കെ.പി.സി.ടി.എ എന്നാണ് ഉണ്ണികൃഷ്ണനും സംഘടനയും പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102706/sangh-parivar-organization-leader-for-kerala-private-teachers-association-state-conference-which-is-a-congress-organizati)