---
title: "സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി "
english_title: "Organizing committee office inauguration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102715/organizing-committee-office-inauguration"
published_at: "2023-03-12T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ddefebf6ec_IMG-20230312-WA0030.jpg"
keywords: []
---

# സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി 

> **Lead Summary:** **ചിറ്റാരിപ്പറമ്പ്** :അഖില കേരള വോളീബോൾ ടൂർണ്ണമെൻറിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. ചിറ്റാരിപ്പറമ്പ് ഹൈസ്കൂളിന് സമീപം നടന്ന പരിപാടി കൂത്തുപറമ്പ് എ.സി.പി. മൂസ്സ വള്ളിക്കാടൻ ഉദ്ഘാടനം ചെയ്തു. ഒ.കെ. അനുരാധ അദ്ധ്യക്ഷയായി. ജനറൽ കൺവീനറും റിട്ട.ഡി.വൈ.എസ്.പി യുമായ അശോകൻ ചമ്പാടൻ റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

**ചിറ്റാരിപ്പറമ്പ്** :അഖില കേരള വോളീബോൾ ടൂർണ്ണമെൻറിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. ചിറ്റാരിപ്പറമ്പ് ഹൈസ്കൂളിന് സമീപം നടന്ന പരിപാടി കൂത്തുപറമ്പ് എ.സി.പി. മൂസ്സ വള്ളിക്കാടൻ ഉദ്ഘാടനം ചെയ്തു. ഒ.കെ. അനുരാധ അദ്ധ്യക്ഷയായി. ജനറൽ കൺവീനറും റിട്ട.ഡി.വൈ.എസ്.പി യുമായ അശോകൻ ചമ്പാടൻ റിപ്പോർട്ട് അവതരിപ്പിച്ചു.

എൻ.ഐ.എസ്. കോച്ച് മുകുന്ദൻ നമ്പ്യാർ ലോഗോ പ്രകാശനം ചെയ്തു. ചിറ്റാരിപറമ്പ് പഞ്ചായത്ത് പ്രസി.വി.ബാലൻ ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്തഗം കെ.വി.ശ്രീധരൻ , സി.കെ. പുഷ്പ, സി.സദാനന്ദൻ എന്നിവർ സംസാരിച്ചു. വാരാണസിയിൽ വച്ച് നടന്ന കഴിഞ്ഞ ദേശീയ മാസ്റ്റേഴ്സ് വനിതാ ഹോക്കിയിൽ വെള്ളിമെഡൽ നേടിയ കേരള ടീം അംഗങ്ങളായ ജിഷ വിപിൻദാസ് , ജസീല നാസർ, രശ്മി സുനീഷ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഏപ്രിൽ 15 മുതൽ 19 വരെയാണ് ടൂർണ്ണമെന്റ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102715/organizing-committee-office-inauguration)