---
title: "കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ ദിശ 2023 കർമ്മ പദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും നടന്നു "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102723/kottiyoor"
published_at: "2023-03-12T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640dead88c3db_IMG-20230312-WA0035.jpg"
keywords: []
---

# കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ ദിശ 2023 കർമ്മ പദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും നടന്നു 

> **Lead Summary:** കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ ദിശ 2023 കർമ്മ പദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെസിവൈഎം ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് മെൽബിൻ കല്ലടയിൽ അധ്യക്ഷനായ സമ്മേളനത്തിൽ കോഴിക്കോട് ഇന്റലിജൻസ് എസ്പി ശ്രീ പ്രിൻസ് എബ്രഹാം പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്യുകയും, കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ ജസ്റ്റിൻ നീലംപറമ്പിൽ കർമ്മ പദ്ധതി ദിശ-23 പ്രകാശനം ചെയ്യുകയുംചെയ്തു.

## Article Content

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ ദിശ 2023 കർമ്മ പദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെസിവൈഎം ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് മെൽബിൻ കല്ലടയിൽ അധ്യക്ഷനായ സമ്മേളനത്തിൽ കോഴിക്കോട് ഇന്റലിജൻസ് എസ്പി ശ്രീ പ്രിൻസ് എബ്രഹാം പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്യുകയും, കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ ജസ്റ്റിൻ നീലംപറമ്പിൽ കർമ്മ പദ്ധതി ദിശ-23 പ്രകാശനം ചെയ്യുകയുംചെയ്തു.

മേഖല ഡയറക്ടർ ഫാ കുര്യൻ വാഴയിൽ ആമുഖപ്രഭാഷണവും, കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ അനുഗ്രഹ പ്രഭാഷണവും, കെസിവൈഎം ചുങ്കക്കുന്ന് മേഖല വൈസ് പ്രസിഡന്റ് ആർഷ നെടുങ്കല്ലേൽ അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനവും നടത്തി സെക്രട്ടറി, അനീറ്റ കാഞ്ഞിരക്കുളത്തിൽ സ്വാഗതം നേർന്ന യോഗത്തിൽ കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ ബെന്നി മുതിരക്കാലായിൽ, മേഖല കോഡിനേറ്റർ ആൻമരിയ മണ്ണൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു തുടർന്ന് കേളകം എസ്.ഐ ശ്രീമതി ജാൻസി മാത്യു ലഹരി വിരുദ്ധ സെമിനാർ നടത്തി മേഖല ഭാരവാഹികളായ അഡോൺ മമ്പള്ളിക്കുന്നേൽ, റോബിൻ പാലക്കൽ, വിനീഷ് മഠത്തിൽ,മെറിൻ കാക്കനാട്ട്, സി റോസ്‌ന എസ്.ഏച്ച് എന്നിവർ നേതൃത്വം നൽകുകയും, വിവിധ യൂണിറ്റുകളിൽ നിന്നും യുവജനങ്ങൾ പങ്കെടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102723/kottiyoor)