---
title: "ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ പ്രതിഷേധ ദിനം ആചരിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102724/kelakam"
published_at: "2023-03-12T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640deba179067_Screenshot_20230312-203531_Gallery.jpg"
keywords: []
---

# ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ പ്രതിഷേധ ദിനം ആചരിച്ചു

> **Lead Summary:**  **കേളകം** : സഭാ തർക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ നിയമ നിർമ്മാണം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ ഞായറാഴ്ച പ്രതിഷേധ ദിനം ആചരിച്ചു. പള്ളികളിൽ വിശുദ്ധ കുർബാനയെ തുടർന്ന് പ്രതിഷേധ പ്രമേയം വായിച്ചു പാസാക്കുകയും വിശദീകരണം നടത്തുകയും ചെയ്തു.

## Article Content

 **കേളകം** : സഭാ തർക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ നിയമ നിർമ്മാണം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ ഞായറാഴ്ച പ്രതിഷേധ ദിനം ആചരിച്ചു. പള്ളികളിൽ വിശുദ്ധ കുർബാനയെ തുടർന്ന് പ്രതിഷേധ പ്രമേയം വായിച്ചു പാസാക്കുകയും വിശദീകരണം നടത്തുകയും ചെയ്തു.

കേളകം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഫാ. ജാസ്റ്റിൻ പി.കുര്യാക്കോസും, കേളകം സെന്റ് തോമസ് ശാലോം പള്ളിയിൽ ഫാ. എൽദോ കുര്യാക്കോസും, അമ്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഫാ.ഷിബു ജോണും പ്രതിഷേധത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102724/kelakam)