---
title: "അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണം: മുസ്ലിം യൂത്ത് ലീഗ് "
english_title: "Muslimleeg"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102756/muslimleeg"
published_at: "2023-03-13T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640e82dfe4ea4_IMG-20230313-WA0002.jpg"
keywords: []
---

# അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണം: മുസ്ലിം യൂത്ത് ലീഗ് 

> **Lead Summary:** പേരാവൂർ കാക്കയങ്ങാട് അയിച്ചോത്ത് നടന്ന ബോംബ് സ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത്ലീഗ് ആവശ്യപ്പെട്ടു. നേരത്തെയും ഈ വീട്ടിൽ സ്ഫോടനം നടക്കുകയും ഗൃഹനാഥൻ്റെ വിരൽ അറ്റ് പോകുകയും ചെയ്തിരുന്നു. പോലീസിൻ്റെ നിഷ്ക്രിയത്വവും അലംഭാവവുമാണ് ഈ മേഖലയിൽ സ്ഫോടനം ആവർത്തിക്കുന്നത്.

## Article Content

പേരാവൂർ കാക്കയങ്ങാട് അയിച്ചോത്ത് നടന്ന ബോംബ് സ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത്ലീഗ് ആവശ്യപ്പെട്ടു. നേരത്തെയും ഈ വീട്ടിൽ സ്ഫോടനം നടക്കുകയും ഗൃഹനാഥൻ്റെ വിരൽ അറ്റ് പോകുകയും ചെയ്തിരുന്നു. പോലീസിൻ്റെ നിഷ്ക്രിയത്വവും അലംഭാവവുമാണ് ഈ മേഖലയിൽ സ്ഫോടനം ആവർത്തിക്കുന്നത്.

സമാധാനം നിലനിൽക്കുന്ന കാക്കയങ്ങാട് പ്രദേശത്ത് ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി  അവസാനിപ്പിക്കണമെന്നും , ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ സമാധാന കാംക്ഷികളോടുള്ള വെല്ലുവിളിയാണെന്നും മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് പൂക്കോത്ത് സിറാജ് ,ജനറൽ സെക്രട്ടറി ഇൻ ചാർജ് സവാദ് പെരിയത്തിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102756/muslimleeg)