---
title: "സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇനി സമ്പുഷ്ടീകരിച്ച റേഷനരി"
english_title: "Now enriched rations in all districts in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102757/now-enriched-rations-in-all-districts-in-the-state"
published_at: "2023-03-13T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640e83c4a8e61_IMG-20230313-WA0003.jpg"
keywords: []
---

# സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇനി സമ്പുഷ്ടീകരിച്ച റേഷനരി

> **Lead Summary:** ** തി​രു​വ​ന​ന്ത​പു​രം:** എ​ല്ലാ ജി​ല്ല​ക​ളി​ലും ഏ​പ്രി​ൽ മു​ത​ൽ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ല​ഭി​ക്കു​ക സ​മ്പു​ഷ്ടീ​ക​രി​ച്ച അ​രി. ഇ​തു​സം​ബ​ന്ധി​ച്ച് ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ഭ​ക്ഷ്യ​വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി. തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ല താ​ലൂ​ക്കു​ക​ളി​ലും പു​ഴു​ക്ക​ല​രി​ക്ക് പ​ക​രം സ​മ്പു​ഷ്ടീ​ക​രി​ച്ച അ​രി എ​ത്തി​യി​ട്ടു​ണ്ട്. 100 കി​ലോ അ​രി​യി​ൽ ഒ​രു കി​ലോ ഫോ​ർ​ട്ടി​ഫൈ​ഡ് റൈ​സ് കേ​ർ​ണ​ൽ​സ് ചേ​ർ​ത്താ​ണ് അ​രി സ​മ്പു​ഷ്ടീ​ക​രി​ക്കു​ന്ന​ത്. അ​രി​പ്പൊ​ടി​യി​ൽ അ​യ​ൺ, ഫോ​ളി​ക് ആ​സി​ഡ്, വി​റ്റാ​മി​ൻ- ബി 12 ​എ​ന്നീ സൂ​ക്ഷ്മ പോ​ഷ​ക​ങ്ങ​ൾ ചേ​ർ​ത്ത് അ​രി​മ​ണി രൂ​പ​ത്തി​ലാ​ക്കു​ന്ന​താ​ണ് ഫോ​ർ​ട്ടി​ഫൈ​ഡ് റൈ​സ് കേ​ർ​ണ​ൽ​സ്. തലാ​സീ​മി​യ രോ​ഗി​ക​ൾ​ക്കും അ​യ​ണി​ന്‍റെ അം​ശം കു​റ​വു​ള്ള​വ​ർ​ക്കും ഈ ​അ​രി വി​ത​ര​ണം ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് ചാ​ക്കു​ക​ൾ ക​ട​ക​ളി​ലെ​ത്തി​യ​ത്.

## Article Content

** തി​രു​വ​ന​ന്ത​പു​രം:** എ​ല്ലാ ജി​ല്ല​ക​ളി​ലും ഏ​പ്രി​ൽ മു​ത​ൽ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ല​ഭി​ക്കു​ക സ​മ്പു​ഷ്ടീ​ക​രി​ച്ച അ​രി. ഇ​തു​സം​ബ​ന്ധി​ച്ച് ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ഭ​ക്ഷ്യ​വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി. തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ല താ​ലൂ​ക്കു​ക​ളി​ലും പു​ഴു​ക്ക​ല​രി​ക്ക് പ​ക​രം സ​മ്പു​ഷ്ടീ​ക​രി​ച്ച അ​രി എ​ത്തി​യി​ട്ടു​ണ്ട്. 100 കി​ലോ അ​രി​യി​ൽ ഒ​രു കി​ലോ ഫോ​ർ​ട്ടി​ഫൈ​ഡ് റൈ​സ് കേ​ർ​ണ​ൽ​സ് ചേ​ർ​ത്താ​ണ് അ​രി സ​മ്പു​ഷ്ടീ​ക​രി​ക്കു​ന്ന​ത്. അ​രി​പ്പൊ​ടി​യി​ൽ അ​യ​ൺ, ഫോ​ളി​ക് ആ​സി​ഡ്, വി​റ്റാ​മി​ൻ- ബി 12 ​എ​ന്നീ സൂ​ക്ഷ്മ പോ​ഷ​ക​ങ്ങ​ൾ ചേ​ർ​ത്ത് അ​രി​മ​ണി രൂ​പ​ത്തി​ലാ​ക്കു​ന്ന​താ​ണ് ഫോ​ർ​ട്ടി​ഫൈ​ഡ് റൈ​സ് കേ​ർ​ണ​ൽ​സ്. തലാ​സീ​മി​യ രോ​ഗി​ക​ൾ​ക്കും അ​യ​ണി​ന്‍റെ അം​ശം കു​റ​വു​ള്ള​വ​ർ​ക്കും ഈ ​അ​രി വി​ത​ര​ണം ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് ചാ​ക്കു​ക​ൾ ക​ട​ക​ളി​ലെ​ത്തി​യ​ത്.

വ​രും​മാ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന കു​ത്ത​രി​യും (സി.​എം.​ആ​ർ) കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സ​മ്പു​ഷ്ടീ​ക​രി​ച്ച് ന​ൽ​ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര നി​ർ​ദേ​ശം. രാ​ജ്യ​ത്തെ സ്ത്രീ​ക​ളി​ലും കു​ട്ടി​ക​ളി​ലും പൊ​തു​വാ​യി കാ​ണ​പ്പെ​ടു​ന്ന അ​നീ​മി​യ രോ​ഗ​ത്തി​ന് പ്ര​ധാ​ന​കാ​ര​ണം ആ​ഹാ​ര​ത്തി​ലെ പോ​ഷ​ക​ക്കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​ന് റേ​ഷ​ൻ ക​ട​ക​ളി​ൽ സ​മ്പൂ​ഷ്ടീ​ക​രി​ച്ച അ​രി വി​ത​ര​ണം ചെ​യ്യാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് ക​ണ്ടെ​ത്തി​യ വ​യ​നാ​ട്ടി​ൽ ആ​റു​മാ​സ​മാ​യി സ​മ്പു​ഷ്ടീ​ക​രി​ച്ച പു​​ഴു​ക്ക​ല​രി​യാ​ണ് എ​ഫ്.​സി.​ഐ ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സി.​എം.​ആ​ർ (കു​ത്ത​രി) പോ​ഷ​ക സ​മ്പു​ഷ്ട​മാ​ണ്. അ​തി​നാ​ൽ സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ളം അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും കേ​ന്ദ്രം പ​രി​ഗ​ണി​ച്ചി​ല്ല. കേ​ര​ള​ത്തി​ൽ അ​രി സ​മ്പു​ഷ്ടീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു ബ്ല​ൻ​ഡി​ങ് യൂ​നി​റ്റ് മാ​ത്ര​മേ​യു​ള്ളൂ. കേ​ന്ദ്രം ക​ടും​പി​ടി​ത്തം തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ ബ്ല​ൻ​ഡി​ങ് യൂ​നി​റ്റു​ക​ൾ ആ​രം​ഭി​ക്കേ​ണ്ടി വ​രും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102757/now-enriched-rations-in-all-districts-in-the-state)