---
title: "ബ്രഹ്മപുരം തീപിടിത്തം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്"
english_title: "Brahmapuram fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102793/brahmapuram-fire"
published_at: "2023-03-13T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ec62a16bd4_Screenshot_2023-03-13-12-02-59-71_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ബ്രഹ്മപുരം തീപിടിത്തം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

> **Lead Summary:** **ബ്രഹ്മപുരം**: തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. ടി ജെ വിനോദാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മാലിന്യ പ്ലാന്റിലെ തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.

## Article Content

**ബ്രഹ്മപുരം**: തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. ടി ജെ വിനോദാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മാലിന്യ പ്ലാന്റിലെ തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.

ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം എന്നാൽ തീപിടിത്തം ഉണ്ടായപ്പോൾ തന്നെ ഇടപെട്ടെന്നും നിലവിൽ തീണയച്ചെന്നും ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നൽകി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തി. നിലവിൽ കൊച്ചിയിലെ വായുനിലവാരം ഉയർന്നിട്ടുമുണ്ട്. മുഖ്യമന്ത്രി നിർദേശിച്ച പ്രകാരം മൂന്ന് മന്ത്രിമാർ സ്ഥലത്തെത്തി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102793/brahmapuram-fire)